ADVERTISEMENT

കൊച്ചി∙ സ്വർണവില ഇന്നലെ ഗ്രാമിന് 80 രൂപ ഉയർന്ന് 7,225 രൂപയും പവന് 640 രൂപ വർധിച്ച് 5,7800 രൂപയുമായി. 

കഴിഞ്ഞ 5 ദിവസത്തിനിടെ സ്വർണം പവന് 2320 രൂപയും ഗ്രാമിന് 290 രൂപയുമാണ് വർധിച്ചത്. ഈ മാസം ആദ്യവാരത്തിൽ പവന് 55480 രൂപ എന്ന നിരക്കിലേക്കു താഴ്ന്ന വില ഇപ്പോൾ കഴിഞ്ഞമാസത്തെ അതേ ഉയർന്ന നിരക്കിലേക്ക് എത്തുകയാണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 5960 രൂപയായി.

Representational Image. Image Credit:Nikada/istockohoto.com
Representational Image. Image Credit:Nikada/istockohoto.com

യുഎസ് പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതോടെ ഇടിഞ്ഞ രാജ്യാന്തര സ്വർണവില യുക്രെയ്നിന് ആയുധം നൽകാനുള്ള നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തോടെ ഉയരുകയായിരുന്നു. 

റഷ്യ–യുക്രെയ്ൻ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയെത്തുടർന്നാണ് സ്വർണ വിലയിലെ ഈ കുതിപ്പ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ട്രോയ് ഔൺസിന് (31.1ഗ്രാം) 100 ഡോളറിലധികം വർധിച്ച് 2700 ഡോളറിന് അടുത്താണ് ഇപ്പോൾ രാജ്യാന്തര സ്വർണവില.

English Summary:

Gold price surges again in Kochi reaching ₹7,225 per gram and ₹57,800 per sovereign. Find out the factors driving this increase and the latest gold market trends.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com