റബർവില ഉഷാറിൽ തന്നെ; രാജ്യാന്തര വിലയിൽ മലക്കംമറിച്ചിൽ, മാറ്റമില്ലാതെ കുരുമുളക്, അങ്ങാടി വിലനിലവാരം നോക്കാം
Mail This Article
×
സ്വാഭാവിക റബർവിലയിൽ വീണ്ടും വർധന. ആർഎസ്എസ്-4ന് കിലോയ്ക്ക് ഒരു രൂപ കൂടി ഉയർന്ന് 186 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. അതേസമയം, രാജ്യാന്തരവില മലക്കംമറിയുകയാണ്. ബാങ്കോക്കിൽ കിലോയ്ക്ക് 198 രൂപവരെ ഉയർന്നവില നിലവിൽ 195 രൂപയിലേക്ക് താഴ്ന്നു. രാജ്യാന്തര വിലയും ആഭ്യന്തരവിലയും തമ്മിൽ അന്തരം ഇപ്പോൾ വെറും 9 രൂപ.
സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിൽ താഴേക്കുനീങ്ങിയ കുരുമുളക് വില മാറ്റമില്ലാതെ തുടരുന്നു. കുതിപ്പിന് ബ്രേക്കിട്ട് വെളിച്ചെണ്ണ വിലയും കൊച്ചി വിപണിയിൽ 21,200 രൂപയിൽ തന്നെ നിൽക്കുന്നു. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളിലും മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
English Summary:
Kerala Commodity News - Rubber Price Increases, Black Pepper Steady : Stay updated on the latest Kerala commodity prices. Rubber prices remain strong with RSS-4 at ₹186/kg. International prices fluctuate while pepper and coconut oil remain stable. Get detailed market insights here.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.