പ്രതീക്ഷകൾ പാളി; മലക്കംമറിഞ്ഞ് റബർവില; കാപ്പിക്കും കുരുമുളകിനും ഉന്മേഷക്കുതിപ്പ്, അങ്ങാടി വില ഇങ്ങനെ
Mail This Article
കിലോയ്ക്ക് 200 രൂപയും കടന്നുമുന്നേറുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് റബർവില താഴേക്ക്. ബാങ്കോക്കിൽ ആർഎസ്എസ്-4ന് കിലോയ്ക്ക് 199 രൂപയിൽ നിന്ന് വില 193 രൂപയിലേക്ക് ഇടിഞ്ഞു. ആഭ്യന്തര വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്ന ആശങ്ക ശക്തമായി. കോട്ടയം വിപണിയിൽ കിലോയ്ക്ക് വില 192 രൂപയിൽ രൂപയിൽ തുടരുന്നതായി റബർ ബോർഡ് വ്യക്തമാക്കി. 184 രൂപയ്ക്കാണ് വ്യാപാരികൾ ചരക്കെടുക്കുന്നത്.
കൊച്ചി വിപണിയിൽ കുരുമുളക് അൺഗാർബിൾഡ് വില 100 രൂപ കൂടി വർധിച്ചു. വെളിച്ചെണ്ണ വില മാറിയില്ല. കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു വിലയിൽ ആയിരം രൂപയുടെ കുതിപ്പുണ്ടായി. ഇഞ്ചിവിലയിൽ മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business