ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 2024 ജൂലൈ-സെപ്റ്റംബറിൽ വളർന്നത് 2.8%.  ഏപ്രിൽ-ജൂണിൽ ഇത് 3 ശതമാനമായിരുന്നു. പാദാടിസ്ഥാനത്തിൽ വളർച്ചാനിരക്ക് കുറഞ്ഞെങ്കിലും കഴിഞ്ഞ 9 പാദങ്ങളിൽ എട്ടിലും 2 ശതമാനത്തിന് മുകളിൽ നിലനിർത്താനായെന്നത് യുഎസിന് ആശ്വാസമാണ്. ഉപഭോക്തൃച്ചെലവിലെയും (consumer spending) കയറ്റുമതിയിലെയും വളർച്ച ജിഡിപിയെ കഴിഞ്ഞപാദത്തിലും ഉഷാറാക്കി.

യുഎസിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ 75% പങ്കുവഹിക്കുന്ന ഉപഭോക്തൃച്ചെലവ് 2.8ൽ നിന്ന് 3.5 ശതമാനത്തിലേക്ക് വളർന്നു. കയറ്റുമതി വളർച്ച 7.5%. കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണിത്. 4.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. നവംബർ 23ന് സമാപിച്ച ആഴ്ചയിൽ തൊഴിലില്ലായ്മ നിരക്ക് 2.13 ലക്ഷമാണ്. നിരീക്ഷകർ പ്രവചിച്ച 2.15 ലക്ഷത്തേക്കാൾ കുറഞ്ഞു.

ജോ ബൈഡൻ (Photo by SAUL LOEB / AFP)
ജോ ബൈഡൻ (Photo by SAUL LOEB / AFP)

2.3 ശതമാനമാണ് വാർഷികാടിസ്ഥാനത്തിൽ ഒക്ടോബറിൽ പണപ്പെരുപ്പം (PCE/personal consumption expenditures price index). സെപ്റ്റംബറിൽ ഇത് 2.1 ശതമാനമായിരുന്നു. 2 ശതമാനമാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണപ്പെരുപ്പ നിയന്ത്രണലക്ഷ്യം. എന്നിരുന്നാലും, ഏറെക്കുറെ ഈ ലക്ഷ്യത്തിന് അടുത്താണ് പണപ്പെരുപ്പം ഏതാനും മാസങ്ങളായി ഉള്ളതെന്നതിനാൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ അടിസ്ഥാന പലിശനിരക്ക് 0.50%, നവംബറിൽ 0.25% എന്നിങ്ങനെ വെട്ടിക്കുറച്ചിരുന്നു. ഡിസംബറിലും 0.25% കുറയ്ക്കാൻ നിരീക്ഷകർ കാണുന്ന സാധ്യത 67 ശതമാനമായി ഉയർന്നു. 33% പേർ പലിശ കുറയ്ക്കില്ലെന്ന് കരുതുന്നു. 

credit-loan - 1

കഴിഞ്ഞ ഏതാനും മാസങ്ങളായി അടിസ്ഥാന പലിശനിരക്ക് കുറഞ്ഞതോടെ യുഎസിൽ ഭവന വായ്പയ്ക്ക് വൻ ഡിമാൻഡാണുള്ളത്. കഴിഞ്ഞവാരം മാത്രം വാർഷികാടിസ്ഥാനത്തിൽ വായ്പാവളർച്ച 52 ശതമാനമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. യുഎസിൽ പണപ്പെരുപ്പം 2022 ജൂണിൽ 4-ദശാബ്ദത്തെ ഉയരമായിരുന്ന 9.1 ശതമാനമായിരുന്നു. ഇതാണ്, ഇപ്പോൾ രണ്ട് ശതമാനത്തിനടുത്തേക്ക് താഴ്ന്നതും കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കാൻ സഹായകമായതും. അതേസമയം, പലിശനിരക്ക് കുറഞ്ഞേക്കുമെന്ന സൂചനകളുള്ളതിനാൽ യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്കുകൾ (ട്രഷറി ബോണ്ട് യീൽഡ്) ഇടിയുകയാണ്. 10-വർഷ ട്രഷറി യീൽഡ് 0.05% താഴ്ന്ന് 4.248 ശതമാനത്തിലെത്തി.

English Summary:

US GDP grows 2.8% in Q3; Jobless claims hold steady at 2,13,000:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com