ADVERTISEMENT

അവധിക്കാല ട്രെയിന്‍ യാത്രകളില്‍ മികച്ച നേട്ടം ആസ്വദിക്കാനാകുന്ന ക്രെഡിറ്റ് കാര്‍ഡുകളെ പരിചയപ്പെടാം... നിങ്ങള്‍ ഒരു ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഐആര്‍സിടിസി വഴി ബുക്ക് ചെയ്താല്‍ കോംപ്ലിമെന്ററി റെയില്‍വേ ലോഞ്ച് ആക്സസ്, റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങി പ്രത്യേക ക്യാഷ്ബാക്കുകള്‍ വരെ സ്വന്തമാക്കാം.

1.എസ്ബിഐ ഐആര്‍സിടിസി പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ്

∙ഐആര്‍സിടിസി ബുക്കിങുകളില്‍ 1.8% ഫീസ് ഇളവ്.

∙ഐആര്‍സിടിസി  വഴി ബുക്ക് ചെയ്യുമ്പോള്‍ 10%  റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.

∙തിരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ കോംപ്ലിമെന്ററി റെയില്‍വേ ലോഞ്ച്.

∙മറ്റ് ഇടപാടുകളില്‍ എസ്ബിഐ റിവാര്‍ഡ്‌സ് പോയിന്റുകള്‍ നേടാം.

∙ഇന്ധനേതര ഇടപാടുകള്‍ക്കായി ഓരോ 125  രൂപയ്ക്കും 1 റിവാര്‍ഡ് പോയിന്റ്

2. എയര്‍ ഇന്ത്യ എസ്ബിഐ സിഗ്‌നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ്

∙വാര്‍ഷിക ഫീസ് ചാര്‍ജിന്റെ 15 ദിവസത്തിനുള്ളില്‍ 20,000 റിവാര്‍ഡ് പോയിന്റുകള്‍ നേടാം.

∙ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിന് അധിക നേട്ടം

∙ഓരോ തവണയും നിങ്ങളുടെ അംഗത്വം പുതുക്കുമ്പോള്‍ 5000 ബോണസ് പോയിന്റുകള്‍.

∙ഓരോ പാദത്തിലും രണ്ട് കോംപ്ലിമെന്ററി ആഭ്യന്തര എയര്‍പോര്‍ട്ട് ലോഞ്ച്

∙വെബ്‌സൈറ്റ് വഴി എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍.

∙ഇന്ത്യയിലുടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ 1% ഇന്ധന സര്‍ചാര്‍ജ് ഇളവ്

3. കൊട്ടക് റോയല്‍ സിഗ്‌നേച്ചര്‍ ക്രെഡിറ്റ് കാര്‍ഡ്

∙ഐആര്‍സിടിസി ബുക്കിങുകളില്‍ 500 രൂപ വരെ കിഴിവ്, പ്രതിവര്‍ഷം 500 രൂപ

∙കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ നടത്തുന്ന എല്ലാ ഇടപാടുകള്‍ക്കും 4X റിവാര്‍ഡ് പോയിന്റുകള്‍

∙500 രൂപ മുതല്‍ 3000 രൂപ വരെയുള്ള എല്ലാ ഇന്ധന ഇടപാടുകള്‍ക്കും 3% വരെ കിഴിവ്

∙എയര്‍പോര്‍ട്ടിലേക്കും തിരഞ്ഞെടുത്ത റെയില്‍വേ ലോഞ്ചുകളിലേക്കും സൗജന്യ പ്രവേശനം.

4. എച്ച് ഡിഎഫ്‌സി ഭാരത് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാര്‍ഡ്

∙ഐആര്‍സിടിസി  ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്, യൂട്ടിലിറ്റി പേയ്മെന്റുകള്‍, ഇന്ധന ഇടപാടുകള്‍ എന്നിവയില്‍ 5% തല്‍ക്ഷണ ക്യാഷ്ബാക്ക്.

∙രാജ്യത്തെ എല്ലാ  പമ്പുകളിലും 1% ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍

∙വലിയ വാങ്ങലുകള്‍ക്കും ഇടപാടുകള്‍ക്കുമായി പെട്ടന്നുള്ള ഇഎംഐ ഓപ്ഷന്‍

EasyEMI, PayZapp, SmartBUY എന്നിവയിലൂടെയുള്ള എല്ലാ ഇടപാടുകള്‍ക്കും 5% ക്യാഷ്ബാക്ക് ഓഫര്‍.

English Summary:

Save money on train tickets! Discover top credit cards offering discounts, cashback, and railway lounge access for your next IRCTC booking. Compare offers from SBI, Air India, Kotak, and HDFC.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com