'ഹാപ്പി'ക്കൊപ്പം ഹാപ്പിയായി ആദിയ ശക്തി, അംബാനി കുടുംബത്തിലെ ഇളമുറക്കാരിയുടെ ക്യൂട്ട് വിഡിയോ
Mail This Article
ലോകം കണ്ട ഏറ്റവും ചിലവേറിയ വിവാഹം ആയിരുന്നു അനന്ത് അംബാനിയുടെയും രാധിക മർച്ചെന്റിന്റെയും വിവാഹം. വിവാഹവും വിവാഹ ആഘോഷങ്ങളും പൂർത്തിയായെങ്കിലും വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങൾ കഴിയുന്നില്ല. സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വിവാഹവേദിയിൽ നിന്നുള്ള പുതിയ പുതിയ റീലുകളാണ് എത്തുന്നത്. അത്തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ കീഴടക്കിയത് ഒരു കുട്ടിക്കുറുമ്പിയാണ്. അംബാനി കുടുംബത്തിലെ ഇളമുളക്കാരി ആദിയ ശക്തി. മുകേഷ് അംബാനിയുടെയും നിത അംബാനിയും മകൾ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റയും മകളാണ് ആദിയ ശക്തി.
ഒരു വിഡിയോയിൽ മുത്തച്ഛനായ മുകേഷ് അംബാനിയുടെ കൈകളിൽ ഒരു ചെറുചിരിയോടെ ഇരിക്കുന്ന ആദിയ ശക്തിയെയാണ് കാണാൻ കഴിയുക. സമീപത്ത് തന്നെ അമ്മാവനായ അനന്ത് അംബാനിയുമുണ്ട്. കുഞ്ഞ് ആദിയയുടെ നേരെ കൈനീട്ടി തന്റെ അടുക്കലേക്ക് വരാൻ ആവശ്യപ്പെടുകയാണ് അനന്ത് അംബാനി. എന്നാൽ, ആദ്യം ഒരു ചെറുചിരിയോടെ അത് നിഷേധിച്ച് ആദിയ മുത്തച്ഛനോട് കൂടുതൽ ചേർന്നിരിക്കുന്നു. എന്നാൽ വീണ്ടും അമ്മാവൻ സ്നേഹപൂർവം കൈനീട്ടുമ്പോൾ നിരസിക്കാൻ കുഞ്ഞ് ആദിയയ്ക്ക് കഴിയുന്നില്ല. അവൾ ഒരു ചെറു ചിരിയോടെ അനന്ത് അംബാനിയുടെ തോളിലേക്ക് ചായുന്നു. ആ സമയത്ത് നിത അംബാനിയും അവിടേക്ക് എത്തുന്നുണ്ട്. പാവാടയും ടോപ്പുമാണ് കുഞ്ഞ് ആദിയയുടെ വേഷം.
അതേസമയം, അംബാനി കുടുംബത്തിലെ ഒരു അംഗം പോലെയാണ് ഹാപ്പി എന്ന നായയും. അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ മനോഹരമായ വസ്ത്രം ധരിച്ച് ഹാപ്പിയും ഉണ്ടായിരുന്നു. കുടുംബചിത്രത്തിലും ഹാപ്പി ഇടം കണ്ടെത്തി. ഗോൾഡൻ റിട്രീവർ ആയ ഹാപ്പി വിവാഹവേദിയിൽ സജീവമായി ഉണ്ടായിരുന്നു. ഹാപ്പിക്കൊപ്പം സന്തോഷത്തോടെ ആദിയ നിൽക്കുന്ന വിഡിയോയും ഫോട്ടോയും നിമിഷനേരം കൊണ്ടായിരുന്നു വൈറലായത്. ചിരിച്ചു കൊണ്ടു നിൽക്കുന്ന ഹാപ്പിയും ഹാപ്പിയെ തലോടി സന്തോഷത്തോടെ നിൽക്കുന്ന ആദിയയും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയുടെ മനസ് കീഴടക്കിയത്.
സൂപ്പർ സ്റ്റൈലിഷ് ആയിട്ട് ആയിരുന്നു വിവാഹത്തിന് ഹാപ്പി എത്തിയത്. അഹ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പന്ന്ഖ് ഡിസൈനർ പെറ്റ് വെയർ ആയിരുന്നു ഹാപ്പിക്ക് വേണ്ടി ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. പിങ്ക് നിറത്തിൽ ബനാറസി സിൽക്കിലുള്ള ബ്രോകേഡ് ജാക്കറ്റ് ആയിരുന്നു ഹാപ്പിക്ക് വേണ്ടി തയ്യാറാക്കിയത്. മർച്ചന്റെ കുടുംബത്തിന്റെ ബുൾഡോഗ് ആയ പോപ്കോൺ മർച്ചന്റിനു വേണ്ടിയും ഇവർ ആയിരുന്നു ഔട്ട്ഫിറ്റ് തയ്യാറാക്കിയത്. പിരാമൽ കുടുംബത്തിന്റെ നായയായ ചേസ് പിരാമലിനു വേണ്ടിയും ഒരു ഔട്ട്ഫിറ്റ് തയ്യാറാക്കിയിരുന്നു. ആകെ മൊത്തം 29 ഔട്ട്ഫിറ്റ് ആയിരുന്നു നായകൾക്ക് വേണ്ടി ഒരുക്കിയത്.