ADVERTISEMENT

നടി മുക്തയുടെയും റിങ്കു ടോമിയുടെയും മകളാണ് കണ്മണി എന്ന കിയാര.  കഴിഞ്ഞ ദിവസം കണ്മണിയുടെ പിറന്നാൾ ആയിരുന്നു. വളരെ ഗംഭീരമായിട്ട് ആയിരുന്നു കണ്മണിക്കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചത്. കണ്മണിയുടെ ചിത്രം പങ്കുവെച്ച് റിമി ടോമി പിറന്നാൾ ആശംസകൾ നേർന്നിരുന്നു. കണ്മണി എന്നാണ് സ്നേഹത്തോടെ എല്ലാവരും വിളിക്കുന്നത് എങ്കിലും കിയാര റിങ്കു ടോമി എന്നാണ് ഈ കൊച്ചുമിടുക്കിയുടെ പേര്.

സ്കൂളിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന കണ്മണിക്കുട്ടിയുടെ ചിത്രം പങ്കുവെച്ച് ആയിരുന്നു റിമി ടോമി പിറന്നാൾ ആശംസകൾ നേർന്നത്. 'ഹാപ്പി ബെർത്ത് ഡേ കമ്മു' എന്നാണ് റിമി ടോമി കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസാ സന്ദേശങ്ങളുമായി എത്തിയത്. അതേസമയം, മനോഹരമായ ഒരു വിഡിയോയാണ് മകളുടെ പിറന്നാൾ ദിനത്തിൽ നടി മുക്ത പങ്കുവെച്ചത്. പച്ച നിറത്തിലുള്ള നീളൻ പാവാടയും ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ചുള്ള കണ്മണിക്കുട്ടിയുടെ വിഡിയോ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. 'മാരിക്കൂടിനുള്ളിൽ പാടും മാടപ്രാവേ കണ്മണിയേ' എന്ന ഗാനമാണ് വിഡിയോയ്ക്ക് അകമ്പടിയായി ചേർത്തിരിക്കുന്നത്. മനോഹരമായ ജിമിക്കി കമ്മലും നെക്ലേസും ധരിച്ചിരിക്കുന്ന കണ്മണിക്കുട്ടിയുടെ മുടി അഴിച്ചിട്ടിരിക്കുകയാണ്. 

'ഞങ്ങളുടെ രാജകുമാരിക്ക് ഇന്ന് പിറന്നാൾ. എൻ കണ്മണി' എന്ന അടിക്കുറിപ്പോടെ ആയിരുന്നു മുക്ത വിഡിയോ പങ്കുവെച്ചത്. മുക്ത പങ്കുവെച്ച വിഡിയോയുടെ താഴെ 'അച്ചോ, എന്റെ ചുന്ദരിക്കുട്ടി' എന്നാണ് റിമി കമന്റ് ചെയ്തത്. ഇതിനു മറുപടിയായി കണ്മണിക്കുട്ടി 'താങ്ക് യു സോ മച്ച് കൊച്ചമ്മേ' എന്ന് കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി ഈ വിഡിയോയ്ക്ക് താഴെ എത്തിയത്.

മനോഹരമായ കമന്റുകളും ഈ വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 'ഞാൻ വിചാരിച്ചു കൊച്ചി രാജാവിലെ കാവ്യാമാധവൻ ആണെന്ന്', 'കാവ്യ മാധവന്റെ പണ്ടത്തെ ലുക്ക്, നൈസ് ആയിട്ടുണ്ട്', 'കാവിലെ ഭഗവതി എന്നൊക്കെ പറയുന്നത് ഇതാണ്', 'ലക്ഷ്മി ദേവിയെ പോലെയുണ്ട്' അങ്ങനെ പോകുന്നു കമന്റുകളും. പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. മനോഹരമായ മഞ്ഞ ഉടുപ്പ് ധരിച്ചായിരുന്നു പിറന്നാൾ ആഘോഷത്തിന് കണ്മണി കേക്ക് മുറിച്ചത്. കണ്മണിയുടെ പ്രിയപ്പെട്ട കൊച്ചമ്മയായ റിമി ടോമി ആയിരുന്നു പിറന്നാൾ സമ്മാനമായി ഈ ഉടുപ്പ് വാങ്ങി നൽകിയത്. സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ പത്താം വളവ് എന്ന ചിത്രത്തിലൂടെ കണ്മണി സിനിമാലോകത്തേക്കും എത്തി. ശ്രദ്ധേയമായ റീലുകളിലൂടെയും കണ്മണി സോഷ്യൽ മീഡിയയിൽ സജീവമാണ്. റിമി ടോമിയുടെ സഹോദരനാണ് കിയാരയുടെ പിതാവ് റിങ്കു.

English Summary:

Heartwarming Celebrations: Kanmani's Birthday with Kiara Rinku Tommy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com