ഗിന്നസ്സ് ഉൾപ്പടെ 10 ലോക റെക്കോർഡുകളുമായി ഒരു കൊച്ചുമിടുക്കി
Mail This Article
ഒരു മിനിറ്റിൽ 61 രാജ്യങ്ങളുടെ കോളിംഗ് കോഡുകള്‍ തിരിച്ചറിഞ്ഞു ഏഴാം വയസിൽ ഗിന്നസ്സ് റെക്കോർഡ് നേട്ടവുമായി അമേയ പ്രതീഷ്. നിരവിധി ആക്റ്റിവിറ്റികളിലായി 9 വേറെ റെക്കോർഡുകളിലും ഈ കൊച്ചുമിടുക്കിയുടെ പേര് എഴുതിച്ചേർത്തിട്ടുണ്ട്. ഷാർജയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി പ്രതീഷിന്റേയും, പത്തനംതിട്ട സ്വദേശി അർച്ചനയുടെയും മകളാണ് ഈ കൊച്ചു മിടുക്കി.. ഷാർജ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ ഗ്രേഡ് 2 വിദ്യാർത്ഥിനിയാണ്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, കലാം വേൾഡ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് ലണ്ടൻ, വേൾഡ് ഗ്രെയ്റ്റസ്റ് റെക്കോർഡ്, വേൾഡ് റെക്കോർഡ് സർട്ടിഫിക്കേഷൻ & അറേബ്യൻ വേൾഡ് റെക്കോർഡ് എന്നിവയാണ് അമേയക്കു കിട്ടിയ മറ്റു റെക്കോർഡുകൾ
രാജ്യങ്ങളുടെ ഫ്ലാഗും പാസ്സ്പോർട്ടും കണ്ട് അതേത് രാജ്യമാണെന്നും അതിന്റെ തലസ്ഥാനം ഏതാണെന്നും ക്ഷണ നേരം കൊണ്ട് പറയാനും അതിലൂടെ റെക്കോർഡുകൾ കരസ്ഥമാക്കാനും ഈ കൊച്ചു മിടുക്കിക്ക് സാധിച്ചു. പഠനത്തിന് പുറമെ നൃത്തം പിയാനോ എന്നിവയിലും അമേയ കഴിവ് തെളിയിച്ചിട്ടുണ്ട് .നാല് വയസ്സുകാരൻ ആദിദേവാണ് അമേയയുടെ സഹോദരൻ.