ADVERTISEMENT

കുഞ്ഞുമക്കളോട് എല്ലാക്കാലത്തും മുതിർന്നവർ ചോദിക്കുന്ന ഒരു രസകരമായ ചോദ്യമാണ് 'അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം' എന്നത്. മിക്ക കുട്ടികളും തങ്ങളുടെ നിഷ്കളങ്ക മനസ്സിലെ ഉത്തരം നൽകുകയും ചെയ്യും. ഇവിടെ ബെസ്റ്റ് ഫ്രണ്ട് ആകാൻ നോക്കുന്ന അച്ഛനോട്, അമ്മയാണ് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നും അച്ഛൻ ഫ്രണ്ട് ആണെന്നും തുറന്നു പറയുകയാണ് ഒരു കൊച്ചുമിടുക്കൻ. മറ്റാരുമല്ല സോഷ്യൽമീഡിയയിൽ സജീവമായ സമന്യു രുദ്രയെന്ന രുദ്രപ്പൻ ആണ് ഈ താരം. സംഗീത സംവിധായകൻ കൈലാസ് മേനോന്റെയും അഭിഭാഷകയായ അന്നപൂർണയുടെയും മകനാണ് സമന്യു രുദ്ര.

ഒരു കാർ യാത്രയ്ക്കിടയിലാണ് അച്ഛനും മകനും തമ്മിലുള്ള സംഭാഷണം. അച്ഛൻ ഫ്രണ്ട് ആണെന്നും പക്ഷേ ബെസ്റ്റ് ഫ്രണ്ട് അമ്മയാണെന്നും വ്യക്തമാക്കുകയാണ് സമന്യു രുദ്ര. അമ്മയാണോ നിന്റെ ബെസ്റ്റ് ഫ്രണ്ട് എന്നും അപ്പോൾ ഞാൻ ആരായി എന്ന് അച്ഛൻ ചോദിക്കുമ്പോൾ ‘ഫ്രണ്ട്’ എന്ന മറുപടി കൊടുക്കുകയാണ് രുദ്രപ്പൻ. മകന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് താനെന്ന് അച്ഛൻ വാദിക്കുന്നുണ്ടെങ്കിലും ഒരു ദയയുമില്ലാതെ അതിനെ തള്ളിക്കളയുകയാണ് രുദ്രൻ. 

എപ്പോഴും ടോയ് വാങ്ങിത്തരുന്നതും ചോക്ലേറ്റും ജ്യൂസും വാങ്ങിത്തരുന്നതും അച്ഛനാണെന്ന് രുദ്രൻ സമ്മതിക്കുന്നുണ്ട്. പക്ഷേ, ബെസ്റ്റ് ഫ്രണ്ട് അമ്മയാണെന്ന കാര്യത്തിൽ രുദ്രപ്പന് സംശയമൊന്നുമില്ല. അമ്മയും താനും സെയിം സെയിം ആണെന്നും അതുകൊണ്ടാണ് അമ്മ തന്റെ ബെസ്റ്റ് ഫ്രണ്ട് ആകുന്നതെന്നുമാണ് കുഞ്ഞിന്റെ വിശദീകരണം. ‘ഐ ലവ് യു ബേബി ബോയി’ എന്ന് കൈലാസ് മേനോൻ പറയുമ്പോൾ ‘ഐ ലവ് യു ഡാഡി’ ബോയി എന്ന മനോഹരമായ മറുപടിയും കുഞ്ഞ് നൽകുന്നുണ്ട്.

'അങ്ങനെ കൈക്കൂലി തന്ന് എന്നെ വശത്താക്കാമെന്ന് കരുതിയോ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 'ആൺപിള്ളേർ ഒക്കെ അങ്ങനെയാണ് അമ്മ പിള്ളേർ ആണ്', 'ഡാഡി എന്തൊക്കെ ചെയ്താലും അമ്മയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്' അങ്ങനെ പോകുന്നു കമന്റുകൾ. 2020  ഓഗസ്റ്റ് 17ന് ആയിരുന്നു കൈലാസ് മേനോനും അന്നപൂർണയ്ക്കും മകനായ സമന്യു രുദ്ര ജനിച്ചത്. കുഞ്ഞുനാൾ മുതൽ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് രുദ്രപ്പൻ എന്ന സമന്യു രുദ്ര.

English Summary:

Kailas Menon's Son's Heartwarming Choice Will Make You Smile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com