ADVERTISEMENT

മക്കൾക്ക് പ്രത്യേകിച്ച് ആൺമക്കൾക്ക് അമ്മമാരോട് ഒരു ഇഷ്ടം കൂടുതൽ ആയിരിക്കും. ആ ഇഷ്ടത്തിന്റെ പരകോടിയിൽ അവർക്ക് വേണ്ടി എന്ത് ചെയ്യാനും മക്കൾ തയ്യാറാകുകയും ചെയ്യും. പക്ഷേ, തങ്ങൾക്ക് പ്രായം കൂടുന്നതിന് അനുസരിച്ച് അമ്മയ്ക്കും വയസാകുന്ന കാര്യം അവർക്ക് ആലോചിക്കാൻ കൂടി വയ്യ. നടിയും നർത്തകിയുമായ അമ്പിളിദേവിയുടെ മക്കളാണ് അമ്മയ്ക്ക് വയസാകുമല്ലോ എന്നോർത്ത് വിഷമിക്കുന്നത്. അമ്പിളി ദേവി തന്നെയാണ് മക്കളായ അപ്പുവിന്റെയും അജുവിന്റെയും സങ്കടവിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

'അമ്മ വയസാകണ്ട, എന്റെ പൊന്നുകൾ' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ അമ്പിളി ദേവി പങ്കുവെച്ചത്. വിഡിയോയുടെ പശ്ചാത്തലത്തിൽ വാഴ സിനിമയിലെ 'ഹൃദയം മുറിയും' എന്ന ഗാനവും കേൾക്കാം. തന്റെ സ്റ്റഡി ചെയറിലേക്ക് ചാഞ്ഞുനിന്ന് കരയുന്ന അജുക്കുട്ടനെയാണ് വിഡിയോയിൽ ആദ്യം കാണാൻ കഴിയുന്നത്. അപ്പോൾ 'അജുക്കുട്ടാ, അമ്മച്ച് വയസാകത്തില്ലെടാ' എന്ന് പറയുകയാണ് അമ്പിളിദേവി. പക്ഷേ, അപ്പുച്ചേട്ടനും ഞാനും വലുതാകുമ്പോൾ അമ്മയ്ക്ക് വയസാകുമെന്ന് ഇന്നാള് പറഞ്ഞല്ലോ എന്നാണ് അജുക്കുട്ടന്റെ സംശയം.

തുടർന്ന് മക്കളെ ആശ്വസിപ്പിക്കാൻ അപ്പുച്ചേട്ടനും അജുക്കുട്ടനും വലുതാകുമ്പോഴും അമ്പിളിയമ്മ കൊച്ചു ഡ്രസ് ഒക്കെ ഇട്ട്, ഫ്രോക്ക് ഒക്കെ ഇട്ട്, ചുരിദാർ ഒക്കെ ഇട്ട് ഇങ്ങനെ നിൽക്കുമെന്ന് പറയുകയാണ് അമ്പിളിദേവി. ഉടനെ സന്തോഷം വന്ന അജുക്കുട്ടൻ ഫ്രോക്ക് മതിയെന്ന് തുള്ളിച്ചാടി പറയുകയാണ്. അപ്പോൾ എല്ലാവരും താൻ അപ്പുവിന്റെയും അജുവിന്റെയും അനിയത്തിയാണോ എന്ന് ചോദിക്കുമെന്നും പറയുന്നു അമ്പിളിദേവി. അജുക്കുട്ടൻ സന്തോഷവാനായെങ്കിലും അപ്പുവിന്റെ വിഷമം മാറുന്നില്ല. അപ്പുവിന്റെ തലയിൽ തലോടി ആശ്വസിപ്പിക്കുകയാണ് അമ്പിളിദേവി.

ഏതായാലും മനോഹരമായ നിരവധി കമന്റുകളാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 'ഭാഗ്യം ചെയ്ത അമ്മക്കിളി, എന്നും ഇത്ര സന്തോഷം ആയി ഇരിക്കട്ടെ', അമ്മ വയസാകേണ്ട എന്നും ഈ സുന്ദരിക്കുട്ടി ആയി ഇരിക്കട്ടെ', 'മക്കളെ വിഷമിപ്പിക്കരുതേ' എന്നിങ്ങനെ പോകുന്നു കമന്റുകൾ. നൃത്തം കൊണ്ടും അഭിനയം കൊണ്ടും മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളിദേവി. 2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയിരുന്നു. അപ്പു, അർജുൻ എന്നിങ്ങനെ രണ്ടു മക്കളാണ് അമ്പിളിദേവിക്കുള്ളത്.

English Summary:

Ambili Devi's Sons' Emotional Plea Highlights Unconditional Love for Mom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com