ഹോർത്തൂസിൽ കുട്ടികൾക്കായി നിരവധി വർക്ക്ഷോപ്പുകൾ; പട്ടം നിർമിക്കാനും പഠിക്കാം, സീറ്റുകൾ ഉറപ്പാക്കൂ
Mail This Article
മലയാള മനോരമ നടത്തുന്ന രാജ്യാന്തര കലാ–സാഹിത്യസാംസ്കാരികോത്സവമായ ‘ഹോർത്തൂസിൽ’ കുട്ടികൾക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളെ വിവിധതരം പട്ടം നിർമിക്കാന്‍ പഠിപ്പിക്കുന്ന കൈറ്റ് ലൈഫിന്റെ ശിൽപശാല നവംബർ 2ന് വൈകിട്ട് മൂന്ന് മണിക്ക് മനോരമ ഹോർത്തൂസിൽ കുട്ടികളുടെ പവിലിയനിൽ നടക്കും. ഒൻപത് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. വിദഗ്ധരുടെ മേൽനോട്ടത്തിലുള്ള ശിൽപശാലയിൽ നൂറ്റി അൻപത് സീറ്റുകളാണുള്ളത്. സീറ്റുകൾ ബുക് ചെയ്യാൻ
വിനോദവിജ്ഞാന പരിപാടികൾ ഉൾപ്പെടുത്തിയ കുട്ടികളുടെ പവിലിയനിൽ ദിപ്ന ദര്യനാനി നയിക്കുന്ന‘മൂവ് വിത്ത് ജോയ്’ എന്ന ആർട്ട് വർക്ക്‌ഷോപ്പ്, പായൽ കപാഡിയയുടെ എഴുത്ത് ശിൽപശാല, ബാലരമ ഡൈജസ്റ്റ് ക്വിസ്. ഗണിത പസിൽ, കുട്ടികൾക്കുള്ള പസിൽ, നേച്ചർ കളർ ശിൽശാല തുടങ്ങിയവയും ഹോർത്തൂസിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശിക്കുക
നവംബർ 1,2,3 തീയതികളിലാണ് മനോരമ ഹോർത്തൂസ്. കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ചശേഷം നഗരത്തിൽ നടക്കുന്ന ആദ്യത്തെ മെഗാ കലാസാഹിത്യസാംസ്കാരിക സംഗമമാണിത്. രാജ്യത്തിനകത്തും പുറത്തുംനിന്ന് നാനൂറോളം അതിഥികൾ സംഗമത്തിൽ പങ്കെടുക്കും.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക