ADVERTISEMENT

തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഒരു മമ്മൂട്ടി ചിത്രമാണ് ഇന്ദ്രപ്രസ്ഥം. ദേഖോ സിംപിൾ മാജിക്, ഇത് ഇന്റർനെറ്റിൻ മാജിക് എന്നൊരു പാട്ടുണ്ട്. അന്നത്തെ കാലത്ത് ഇന്റർനെറ്റ് കേരളത്തിൽ അങ്ങനെ പ്രചുര പ്രചാരം നേടിയില്ല. എങ്കിലും ഇന്റർനെറ്റ് എന്ന അദ്ഭുതം എല്ലാവർക്കും പരിചിതമായ ഒരു പേരായിരുന്നു. പിൽക്കാലത്ത് ഇന്റർനെറ്റ് വളരെ ജനകീയമായി. ബ്രോഡ്ബാൻഡ് കണക്ഷനുകളിലൂടെ ഹൈ സ്പീഡ് ഇന്റർനെറ്റ് വീടുകളിൽ വിരുന്നെത്തി. ഇന്ന് രാജ്യാന്തര ഇന്റർനെറ്റ് ദിനമാണ്. ഇന്റർനെറ്റ് പോലെ നമ്മുടെ ജീവിതത്തെ ഇങ്ങനെ മാറ്റിമറിച്ച ഒരു സാങ്കേതികവിദ്യ വേറെ കാണില്ല. നമ്മുടെ ജീവിതത്തിലെ ഓരോ ദിനവുമായും ഇന്ന് ഇന്റർനെറ്റ് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

അറുപതുകളിൽ ആർപനെറ്റ് എന്ന പേരിലാണ് ഇന്റർനെറ്റിന്റെ  തുടക്കം. യുഎസ് സൈന്യത്തിന്റെ ആശയവിനിമയ ആവശ്യങ്ങൾക്കായാണ് ഇതു വികസിപ്പിച്ചെടുത്തത്. പിന്നീട് ഈ സാങ്കേതികവിദ്യ വികസിച്ചുവന്നു മായാജാലങ്ങൾ കാട്ടി. 1995 മുതൽ ഇന്ത്യയിൽ ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങിയെങ്കിലും അത് സർവസാധാരണ തലത്തിലേക്ക് ഉയർന്നത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിലാണ്. ഇന്ന് നമ്മുടെ പ്രവർത്തനമേഖലകളിൽ എല്ലാത്തിലും തന്നെ ഇടപെടൽ നടത്തുന്ന ഒരു സാങ്കേതികവിദ്യയാണ് ഇന്റർനെറ്റ്. ഇന്റർനെറ്റ് പൊടുന്നനെ അപ്രത്യക്ഷമായാൽ എന്തു സംഭവിക്കുമെന്നത് പ്രശസ്തമായ ഒരു ചിന്തയാണ്.

‌ഇന്റർനെറ്റ് കമ്പനികളും സമൂഹമാധ്യമങ്ങളും നിലം പൊത്തും. കോടിക്കണക്കിന് ഡോളറായിരിക്കും ഇവർക്ക് നഷ്ടപ്പെടുക. ഇന്റർനെറ്റിന്റെ പതനം ലോകത്തെ എല്ലാ വ്യവസായങ്ങളെയും ബാധിക്കും. പൊടുന്നനെ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ല. ലോകത്തെ പ്രമുഖ സ്റ്റോക് എക്സ്ചേഞ്ചുകളെല്ലാം ഉടനടി ഇടിയും. ഓൺലൈൻ കച്ചവടശൃംഖല പാടെ തകരും.

ഇന്ന് പല രാജ്യങ്ങളുടെയും വൈദ്യുത സംവിധാനങ്ങൾ ഇന്റർനെറ്റിലും മറ്റും അധിഷ്ഠിതമാണ്. ഇന്റർനെറ്റും നെറ്റ്‌വർക്കുകളും ഇല്ലാതെയാകുന്നത് പലയിടത്തും നീണ്ടനാൾ തുടരുന്ന വൈദ്യുതിയില്ലായ്മയ്ക്ക് വഴിയൊരുക്കും. പെട്രോൾ വിതരണം തടസ്സപെടാം. സാധനങ്ങൾക്ക് വില കുതിച്ചുകയറാം. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടാം. ഇന്റർനെറ്റാണ് ഇന്നത്തെ ലോകത്തിന്റെ ആശയവിനിമയ ഉപാധി. ഇതു പോകുന്നതോടെ ഓണ്‍ലൈൻ ആശയവിനിമയം തകരും.

English Summary:

The Internet's Magical Journey: From Military Secret to Global Phenomenon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com