ADVERTISEMENT

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമായിരുന്നു നടി അസിൻ. എന്നാൽ, വിവാഹത്തോടെ അഭിനയത്തിൽ നിന്ന് പിൻമാറിയ അസിൻ ഭർത്താവിനും മകൾക്കുമൊപ്പം കുടുംബജീവിതം നയിക്കുകയാണ്. മകൾ അറിന്റെ ഏഴാം പിറന്നാൾ കഴിഞ്ഞ ദിവസം ആയിരുന്നു ആഘോഷിച്ചത്. സോഷ്യൽമീഡിയയിൽ മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അസിൻ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മകളുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രം മാത്രമാണ് അസിൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെയ്ക്കുന്നത്. 

മനോഹരമായ ഒരു കുറിപ്പോടു കൂടിയാണ് മകളുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം അസിൻ പങ്കുവെച്ചത്. സന്തോഷകരമായ ഏഴാം ജന്മദിന ആശംസകൾ നേർന്നു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. 'വളരുക, നിന്റെ നിരവധി കഴിവുകൾ കൊണ്ട് ഞങ്ങളെ അദ്​ഭുതപ്പെടുത്തൂ' - എന്നാണ് അസിൻ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് കുറിച്ചത്. 

പിറന്നാൾ ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് കേക്ക് ആയിരുന്നു. പിയാനോ പുസ്തകങ്ങളും മലയാളം ഉൾപ്പെടെ വിവിധ ഭാഷകളും പരാമർശിച്ച് ആയിരുന്നു കേക്ക് അലങ്കരിച്ചത്. നീല നിറത്തിലുള്ള ഉടുപ്പിൽ വളരെ മനോഹരിയായി അരിൻ കാണപ്പെട്ടു. പിറന്നാൾ ആഘോഷിക്കുന്നതിനായി കൂട്ടുകാരും ഒപ്പമുണ്ട്. വളരെ മനോഹരമായ അലങ്കാരങ്ങളാണ് പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയത്. 2016ലായിരുന്നു അസിൻ വ്യവസായിയായ രാഹുൽ ശർമ്മയെ വിവാഹം കഴിച്ചത്. 2017 ഒക്ടോബർ 24നായിരുന്നു അരിൻ ജനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com