'മത്താപ്പൂവിന് പിറന്നാൾ, അപ്പൂപ്പന് മൂന്ന് വയസ്'; മനോഹരമായ വിഡിയോ പങ്കുവെച്ച് സംവിധായകൻ ലാൽ ജോസ്
Mail This Article
കൊച്ചുമകന് മനോഹരമായ ഒരു റീൽ ഒരുക്കി പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. മകളായ ഐറിന്റെ മാത്യുവിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞദിവസം. മാത്യു എന്നാണ് പേരെങ്കിലും മാത്തുവെന്നാണ് കുഞ്ഞിനെ എല്ലാവരും വിളിക്കുന്നത്. കഴിഞ്ഞദിവസം മാത്യുവിന്റെ മൂന്നാം പിറന്നാൾ ആയിരുന്നു. കുഞ്ഞിന് ആശംസ അറിയിച്ച് മനോഹരമായ ഒരു വിഡിയോയും അതിലും മനോഹരമായ ഒരു കുറിപ്പുമാണ് ലാൽജോസ് പങ്കുവെച്ചത്. 'എന്റെ മത്താപ്പൂവിനു ഇന്ന് പിറന്നാൾ അപ്പൂപ്പന് മൂന്നു വയസ്സ്' - എന്നാണ് വിഡിയോയ്ക്ക് ഒപ്പം ലാൽ ജോസ് കുറിച്ചത്.
സോഷ്യൽ മീഡിയയിൽ സിനിമാവിശേഷങ്ങൾക്ക് ഒപ്പം കുടുംബവിശേഷങ്ങളും ലാൽ ജോസ് പങ്കുവെക്കാറുണ്ട്. കൊച്ചുമകൻ മാത്തുവിന് ഒപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട് ഇദ്ദേഹം. അപ്പൂപ്പനായി പ്രമോഷൻ കിട്ടിയത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണെന്ന് ആയിരുന്നു ലാൽ ജോസ് പറഞ്ഞത്.
അപ്പുവിന്റെയും അമ്മുവിന്റെയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നെന്നും ഇക്കുറി ഞങ്ങള്‍ക്ക് കിട്ടിയ വലിയ സമ്മാനം നീയാണെന്നും ആയിരുന്നു ലാല്‍ ജോസ് ഒരിക്കൽ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇത്തവണ പങ്കുവെച്ച വിഡിയോയിൽ മാത്തുവിന്റെ വിവിധ ചിത്രങ്ങളു അപ്പൂപ്പന് ഒപ്പമുള്ള മാത്തുവിന്റെ ചിത്രങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിരവധി പേരാണ് കമന്റ് ബോക്സിലൂടെ മാത്തുവിന് പിറന്നാൾ ആശംസ നേർന്നത്.