ADVERTISEMENT

14 വയസ്സിൽ സാധാരണ ഒരു വ്യക്തി ഏതു ക്ലാസിലായിരിക്കും? ഒൻപതാം ക്ലാസോ പത്താം ക്ലാസോ ആയിരിക്കും അല്ലേ. എന്നാൽ നമ്മുടെ കഥാനായകനായ ലോറൻ സൈമൺസ് പതിനാലാം വയസ്സിൽ പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടു വർഷം മുൻപാണു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈമൺസ് പിഎച്ച്ഡിക്കു ചേർന്നത്.

LISTEN ON

ബെൽജിയത്തിൽ നിന്നുള്ള ബാലനാണു സൈമൺസ്.പതിനൊന്നാം വയസ്സിൽ ഫിസിക്സിൽ ബിരുദം നേടിയാണ് സൈമൺസ് ലോകത്തെ ഞെട്ടിച്ചത്. വെറും ഒരേയൊരു വർഷത്തെ പഠനത്തിനു ശേഷമാണ് ലോറൻ സാധാരണഗതിയിൽ മൂന്നുവർഷമെടുക്കുന്ന ബിരുദം സ്വന്തമാക്കിയത്. അതും വെറുതെ ജയിച്ചതല്ല, ഏറ്റവും ഉയർന്ന ഡിസ്റ്റിങ്ഷനായ സമ്മ കം ലോ‍ഡെ നേടിയായിരുന്നു വിജയം.

ബെൽജിയൻ തീരദേശ പട്ടണമായ ഓസ്റ്റെൻഡിൽ നിന്നുള്ള ഈ ബാലൻ ബെൽജിയത്തിലെ പ്രശസ്തമായ ആൻവെർപ് സർവകലാശാലയിൽ നിന്നാണു ബിരുദം നേടിയത്. ലിഡിയ, അലക്സാണ്ടർ സൈമൺസ് എന്നിവരാണു ലോറന്റെ മാതാപിതാക്കൾ.  ക്ലാസിക്കൽ മെക്കാനിക്സ്, ക്വാണ്ടം ഫിസിക്സ് എന്നിവയെക്കുറിച്ച് വായിച്ചത് കുട്ടിയിൽ ജിജ്ഞാസ പടർത്തി.  തുടർന്നു കൂടുതൽ അറിയണമെന്ന താൽപര്യമാണ് ഈ  കുരുന്ന് ശാസ്ത്രപ്രതിഭയെ ബിരുദനേട്ടത്തിലേക്കു നയിച്ചത്.

LISTEN ON

ബിരുദത്തിനു ശേഷം ആൻവെർപ് സർവകലാശാലയിൽ നിന്നു ബിരുദാനന്തര ബിരുദമെടുത്തു.  അതിനു ശേഷമാണ് പിഎച്ച്ഡി പഠനം തുടങ്ങിയത്. പഠനത്തിൽ സൂപ്പർഫാസ്റ്റായ സൈമൺസ് വെറും 1.5 വർഷമെടുത്താണു ഹൈസ്കൂൾ പഠനം പൂർത്തീകരിച്ചത്.  എട്ടാംവയസ്സിലായിരുന്നു ഈ നേട്ടം. ഇടയ്ക്ക് നെതർലൻഡ്സിസെ ഐന്തോവൻ സർവകലാശാലയിൽ നിന്നു ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പഠനം തുടങ്ങിയെങ്കിലും പൂർത്തീകരണത്തിനു കുറച്ചുനാൾ മുൻപ് ഉപേക്ഷിച്ചു.

ഇൻസ്റ്റഗ്രാമിലും സൈമൺസ് വളരെ സജീവമാണ്. താൻ പങ്കെടുക്കുന്ന ചടങ്ങുകൾ, മാതാപിതാക്കൾക്കും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പമുള്ള നിമിഷങ്ങൾ തുടങ്ങിയവ ഇൻസ്റ്റഗ്രാമിൽ ഈ പ്രതിഭ അപ്‌ലോഡ് ചെയ്യാറുണ്ട്. അനേകം ഫോളോവേഴ്സും സൈമൺസിനുണ്ട്. ലോകത്ത് ഇതുവരെ സർവകലാശാലാ ബിരുദമെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ മൈക്കൽ കേണിയാണ്. സൗത്ത് അലബാമ സർവകലാശാലയിൽ നിന്ന് 1994 ൽ ആണ് മൈക്കൽ നരവംശശാസ്ത്രത്തിൽ ബിരുദം നേടിയത്. വെറും 10 വയസ്സായിരുന്നു അപ്പോൾ മൈക്കലിന്റെ പ്രായം!

English Summary:

14-Year-Old PhD Student Stuns World: Lauren Simons' Incredible Journey From Child Prodigy to Doctoral Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com