ചുവപ്പു കണ്ടാൽ കാലികൾക്കു ഹാലിളകുമോ? സംശയക്കുട്ടിയുടെ സംശയം
Mail This Article
സംശയമില്ലാത്ത മനുഷ്യരുണ്ടോ? ഓരോ പ്രായത്തിലും ഓരോ തരം സംശയങ്ങളായിരിക്കുമല്ലോ. കുഞ്ഞു കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു മടുത്താലും തളരരുത്! കേട്ടും പറഞ്ഞുമാണല്ലോ മനുഷ്യൻ വളരുന്നത്. അത്തരം സംശയങ്ങളുള്ള സംശയക്കുട്ടിയുടെ ഒരു സംശയമാണ് ''ചുവപ്പു നിറം കാലികളെ ദേഷ്യക്കാരാക്കുമോ'' എന്നത്.
വർണ്ണാന്ധത അനുഭവിക്കുന്ന മനുഷ്യരെപ്പോലെ, പശു, പോത്ത്, കാള, എരുമ തുടങ്ങിയ കാലികൾക്ക് മോണോക്രോമസി അല്ലെങ്കിൽ പൂർണ്ണ വർണ്ണാന്ധത എന്നറിയപ്പെടുന്ന ഒരു അവസ്ഥയുണ്ട്. അവയ്ക്ക് നിറങ്ങൾ വേർതിരിച്ചറിയാൻ കഴിയില്ല, കറുപ്പ്, വെളുപ്പ്, ചാരനിറത്തിലുള്ള നിറങ്ങളിലാണ് അവർ കാണുന്നത്.
ചുവപ്പു കണ്ടാൽ വിരളുന്ന കാലികളെ സ്പെയിനിലെ കാളപ്പോരിൽ കണ്ടുകാണുമല്ലോ. തുണിക്കഷ്ണം പ്രത്യേക രീതിയിൽ ചലിപ്പിക്കുന്നത് കാണുമ്പോളാണല്ലോ അവ വിരളുന്നത്. ആ തുണിയുടെ ചലനമാണ് കാലികളെ പേടിപ്പിക്കുന്നത്. ഈ കാളപ്പോര് പ്രാകൃതമായ വിനോദമാണല്ലോ. അപ്പോൾ അപകടങ്ങളും പതിവാണ്. അങ്ങനെ ചോര ചിതറിയാൽ, അത് തുടയ്ക്കാനൊക്കെയായി എളുപ്പത്തിനാണ് ചുവന്ന തുണി സ്പൈൻകാർ ഉപയോഗിച്ച് തുടങ്ങിയതെന്ന് ചില ചരിത്ര പുസ്തകങ്ങളിൽ പറയുന്നു.