ADVERTISEMENT

മൊത്ത ദേശീയ ചെലവ് (GNE): 
ചെലവ് രീതിയിലൂടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ ഉപഭോഗ ചെലവ് (C), നിക്ഷേപ ചെലവ് (I), സർക്കാർ ചെലവ് (G), കയറ്റുമതി, ഇറക്കുമതി, ഇവ തമ്മിലുള്ള വ്യത്യാസം (X – M) ഇവയെല്ലാം കൂട്ടുമ്പോൾ ലഭിക്കുന്നത് മൊത്തം ദേശീയ ചെലവ് (GNE) ആണ്

മൊത്ത ദേശീയ വരുമാനം (GNI): 
വരുമാനരീതിയിലൂടെ ദേശീയ വരുമാനം കണക്കാക്കുമ്പോൾ എല്ലാവിധ വരുമാനങ്ങളും അതായത് പാട്ടം, വേതനം, പലിശ, ലാഭം ഇവ കൂട്ടുമ്പോൾ മൊത്ത ദേശീയ വരുമാനം (GNI) കിട്ടുന്നു.

മൊത്ത ആഭ്യന്തര ഉൽപന്നം (GDP): 
രാജ്യത്തിന്റെ സാമ്പത്തിക അതിർത്തിക്കുള്ളിൽ ഒരു സാമ്പത്തിക വർഷത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന അന്തിമ സാധന സേവനങ്ങളുടെ ആകെ പണമൂല്യമാണ് ആ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപന്നം (GDP). രാജ്യത്തിന്റെ പ്രാഥമിക, ദ്വിതീയ മേഖലകളിലെ സംഭാവനകൾ വിശകലനം ചെയ്യാൻ ഏറ്റവും അനുയോജ്യമാണ് ഈ സങ്കേതം.

Representative Image. Photo Credit : angiolina/ Shutterstock
Representative Image. Photo Credit : angiolina/ Shutterstock

മൊത്ത ദേശീയ ഉൽപന്നം (GNP): 
ഒരു രാജ്യത്തെ പൗരന്മാർ സ്വന്തം ദേശത്തും വിദേശത്തുമായി ഉൽപാദിപ്പിക്കുന്ന എല്ലാ അന്തിമ സാധന സേവനങ്ങളുടെയും ആകെ മൂല്യമാണ് മൊത്ത ദേശീയ ഉൽപന്നം (GNP). ഇതു കണക്കാക്കുന്ന രീതി ശ്രദ്ധിക്കു...(ആഭ്യന്തര ഉൽപന്നം (GDP) + ഇന്ത്യക്കാരും ഇന്ത്യൻ സ്ഥാപനങ്ങളും വിദേശങ്ങളിൽ നിന്നും നേടുന്ന വരുമാനം) - വിദേശികളും വിദേശ സ്ഥാപനങ്ങളും ഇന്ത്യയിൽ നിന്നും നേടുന്ന വരുമാനം.

അറ്റ ദേശീയ ഉൽപന്നം (NNP): 
മൊത്തം ദേശീയ ഉൽപന്നത്തിൽ നിന്നും തേയ്മാനച്ചെലവ് കുറയ്ക്കുമ്പോൾ ലഭിക്കുന്നതാണ് അറ്റ ദേശീയ ഉൽപന്നം (NNP). മൊത്തം ദേശീയ ഉൽപന്നം (GNP) -  തേയ്മാനച്ചെലവ് (Depreciation coast) = അറ്റ ദേശീയ ഉൽപന്നം (NNP).

പ്രതിശീർഷവരുമാനം (PCI)
ഒരു രാജ്യത്തെ ദേശീയ വരുമാനത്തെ അവിടത്തെ ആകെ ജനസംഖ്യ കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്നതാണ് പ്രതിശീർഷ വരുമാനം (PCI). 
= ദേശീയ വരുമാനം / ജനസംഖ്യ

ദേശീയ വരുമാനം 
കണക്കാക്കുന്നതിന്റെ പരിമിതികൾ
1). കൃത്യമായ സ്ഥിതിവിവര കണക്കുകൾ ലഭ്യമാകാത്തത് 
2).സാധന സേവനങ്ങളുടെ പണമൂല്യം ഒന്നിലധികം ഘട്ടങ്ങളിൽ രേഖപ്പെടുത്തുന്നത് 
3).ഉൽപാദിപ്പിച്ച് സ്വന്തമായി ഉപയോഗിക്കുന്ന സാധനങ്ങളുടെ മൂല്യം ഉൾപ്പെടുത്തുന്നില്ല എന്നത് 
4).വിപണിയിൽ വില നിശ്ചയിക്കപ്പെടാത്തവ ഉൾപ്പെടുത്താനാവില്ല എന്ന കാര്യം |5).ഗാർഹിക മേഖലയിലെ വീട്ടമ്മമാരുടെയും മറ്റും ജോലി കണക്കാക്കുന്നില്ല 

English Summary:

National Income Explained: GDP, GNP, GNI and More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com