ADVERTISEMENT

ഇന്ത്യയുടെ യുദ്ധചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ യുദ്ധങ്ങളിലൊന്നായിരുന്നു കലിംഗ. മൗര്യൻ സാമ്രാജ്യവും കലിംഗരാജ്യവും തമ്മിലാണ് ഈ യുദ്ധം നടന്നത്. ഇന്നതെ ഒഡീഷയും ആന്ധ്രയും അടങ്ങിയ മേഖലയാണ് കലിംഗയുടെ കീഴിൽ വന്നിരുന്നത്. ദയാനദിയുടെ കരയിൽ ധൗലി മലനിരകൾക്കു സമീപമാണ് ഈ യുദ്ധം നടന്നത്. ബിസി 261 കാലയളവിലാണ് ഈ യുദ്ധം നടന്നത്. ഒരു ലക്ഷത്തിലേറെ ആളുകൾ കൊല്ലപ്പെടുകും ഒന്നരലക്ഷത്തിലധികം ആളുകൾ യുദ്ധത്തടവുകാരാകുകയും ചെയ്തു. മൗര്യസാമ്രാജ്യത്തിലെ മൂന്നാംതലമുറയിലെ രാജാവായിരുന്നു അശോകൻ. ഇന്ത്യൻ ചരിത്രത്തിലെ അതിപ്രശസ്തനായ ചന്ദ്രഗുപ്ത മൗര്യന്റെ പൗത്രൻ, ബിന്ദുസാരന്റെ പുത്രൻ. മൗര്യസാമ്രാജ്യം മഗധയിൽ അധികാരത്തിലെത്തുന്നതിനു മുൻപ് നന്ദ രാജവംശമായിരുന്നു മഗധ ഭരിച്ചിരുന്നത്. അന്ന് നന്ദ സാമ്രാജ്യത്തിന്റെ കീഴിലുള്ള കലിംഗ മൗര്യസാമ്രാജ്യം മഗധ കീഴടക്കിയതോടെ മാറി സ്വയം ഒരു രാജ്യമായി നിലനിന്നു.

കലിംഗ ഒരു തന്ത്രപ്രധാന മേഖലയായിരുന്നു. തെക്കുകിഴക്കേ ഏഷ്യയിലേക്കുള്ള വ്യാപാര റൂട്ടുകൾ ഇവിടം വഴിയായിരുന്നു. വളരെ പ്രാധാന്യമുള്ള ഏതാനും തുറമുഖങ്ങളും ഇവിടെ സ്ഥിതി ചെയ്തു. സമ്പൽസമൃദ്ധിയുള്ള ഒരു മേഖലകൂടിയായിരുന്നു കലിംഗ. അതിനാൽ തന്നെ മൗര്യരാജവംശം കലിംഗയെ നോട്ടമിട്ടിരുന്നു. അശോകൻ കലിംഗത്തെ കീഴ്‌പ്പെടുത്തുക എന്നതു തന്റെ ലക്ഷ്യമായി എടുത്തു. കീഴടങ്ങാൻ കലിംഗരാജാവിന് അശോകൻ കത്തയച്ചെങ്കിലും അദ്ദേഹമതിനു കൂട്ടാക്കിയില്ല. തുടർന്നാണു മാരകയുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 1700 കുതിരപ്പടയാളികളും ആയിരക്കണക്കിന് ആനപ്പടയും അറുപതിനായിരത്തോളം പടയാളികളുമടങ്ങിയതായിരുന്നു മൗര്യസേന. കലിംഗസേനയും മോശമായിരുന്നില്ല.

ഈ യുദ്ധം അവസാനിച്ചത് അശോകന്റെ വിജയത്തിലാണ്. കലിംഗ മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായി. എന്നാൽ യുദ്ധഭൂമിയിൽ കണ്ട കനത്ത ആൾനാശത്തിന്റെ ചിത്രം അശോകനിൽ മാനസാന്തരമുണ്ടാക്കി. ഇനി ഇത്തരം യുദ്ധങ്ങളിലേക്കു താനില്ലെന്ന് അദ്ദേഹം തീരുമാനമെടുത്തു. പിന്നീട് 40 വർഷത്തോളം സമാധാനത്തിലൂന്നിയുള്ള ഭരണമായിരുന്നു മൗര്യരുടേത്.

English Summary:

Ashoka's Regret: The Kalinga War That Shook an Emperor's Soul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com