രക്ഷിതാക്കൾക്കൊപ്പമാണു താമസമെങ്കിലും കുട്ടിയെ നിയന്ത്രിക്കുന്നതു പുറത്തുള്ളവർ
Mail This Article
ലോകം കുട്ടികളുടെ കൈക്കുമ്പിളിലാണെന്നു മനസ്സിലാക്കുക. അവരുടെ അന്വേഷണങ്ങൾക്ക് അതിരുകളില്ല. രക്ഷിതാക്കളുടെ ശ്രദ്ധ ലഭിക്കാത്തതു കാരണമാണു മിക്ക കുട്ടികളും വീടു വിടുന്നത്.
സ്നേഹവും കരുതലും അതിന്റെ ആശ്വാസവുമൊക്കെ കുട്ടികൾക്കു വേണം. രക്ഷിതാക്കളാകട്ടെ ജോലി ഉൾപ്പെടെയുള്ള തിരക്കുകളിലായിരിക്കും. കൂട്ടുകാരിലോ സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തുന്നവരിലോ കുട്ടികൾ മാനസികമായി അഭയം തേടും. രക്ഷിതാക്കൾക്കൊപ്പമാണു താമസമെങ്കിലും കുട്ടിയെ നിയന്ത്രിക്കുന്നതു പുറത്തുള്ളവരായിരിക്കും.
രക്ഷിതാക്കൾ ദിവസം ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി ചെലവഴിക്കണം. ഇതിനെ ക്വാളിറ്റി ടൈം എന്നാണു പറയുന്നത്. ഈ സമയം ശാസിക്കാനോ ഉപദേശിക്കാനോ ഉള്ളതല്ല. പകരം, കുട്ടികളെ നന്നായി കേൾക്കണം. അവർ എല്ലാം സംസാരിക്കും. അതിലൂടെ നമ്മുടെ കുട്ടികളുടെ കാഴ്ചപ്പാട്, ബന്ധങ്ങൾ, താൽപര്യങ്ങൾ... എല്ലാം മനസ്സിലാക്കാം. ഇതൊക്കെ ആഴ്ചയിൽ ഒരു ദിവസം പോരേയെന്നു ചിന്തിക്കുന്നവർ ഉണ്ടാകാം. പോരാ, എന്നും സംസാരിച്ചാലേ കുട്ടികളുടെ മനസ്സ് നമുക്കൊപ്പം നിൽക്കൂ