വീട്ടിലെ മുതിർന്നവരോട് മിണ്ടാൻ ‘ന്യൂജെൻ’ കുട്ടികൾക്ക് മടിയാണോ? പുതു തലമുറയെ കയ്യിലെടുക്കാൻ
Mail This Article
വീട്ടിലെ മുതിർന്ന തലമുറയോട് മിണ്ടാൻ ‘ന്യൂജെൻ’ കുട്ടികൾ മടികാണിക്കുന്നുണ്ടോ? പ്രായമാകുമ്പോൾ ആളുകൾ നെഗറ്റീവാകുമെന്നാകാം അവരുടെ ധാരണ. ഇതിനെ പൊളിച്ചെഴുതാൻ ശ്രമിച്ചാലോ.
അനുഭവജ്ഞാനം ആയുധമാക്കി പുതിയ തലമുറയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കാം. അവരെ ക്ഷമയോടെ കേൾക്കാൻ തയാറാകണം. എപ്പോഴും കുറ്റപ്പെടുത്തരുത്. പണ്ട് പ്രശ്നങ്ങൾ നേരിട്ടപ്പോൾ നമ്മൾ എങ്ങനെ കൈകാര്യം ചെയ്തെന്ന് ഓർമിക്കാം. കുട്ടികളെ അവ ഓർമിപ്പിക്കാം. ഇപ്പോഴും അങ്ങനെ ചെയ്യാമെന്ന ധൈര്യം പകരാം. ദോഷങ്ങളിലൂന്നിയുള്ള ഉപദേശമല്ല, ഗുണങ്ങളിലൂന്നിയുള്ള പോസിറ്റീവ് ഇടപെടലാണു വേണ്ടത്.
മുന്നേറാനുള്ള മികച്ച വഴികൾ കണ്ടെത്താൻ സഹായിക്കാം. അവർക്ക് ചെയ്യാൻ കഴിയുന്നത് മനസ്സിലാക്കി അതിനായി മാത്രം പ്രചോദനം നൽകുക. ഉപദേശ സ്വഭാവം വേണ്ട. നേട്ടം എത്ര ചെറുതായാലും പിശുക്കില്ലാതെ പ്രോത്സാഹിപ്പിക്കാം. ഇങ്ങനെയൊക്കെ ചെയ്താൽ പുതുതലമുറയും നമുക്കുവേണ്ടി കാതോർക്കും.