ADVERTISEMENT

ലോകത്ത് കരയിൽ ജീവിക്കുന്ന പല ജീവികൾക്കും വാലുകളുണ്ട്. മനുഷ്യരുടെ പ്രാചീന പൂർവികരായിരുന്ന ജീവികൾക്കും വാലുകളുണ്ടായിരുന്നു. എന്തുകൊണ്ടാണ് ആധുനിക മനുഷ്യർക്ക് വാലുകൾ നഷ്ടപ്പെട്ടത്? പത്തൊൻപതാം നൂറ്റാണ്ടിൽ ജൈവപരിണാമത്തെക്കുറിച്ച് ഗഹനമായി പഠിച്ച ചാൾസ് ഡാർവിന്റെ കാലം മുതൽ തന്നെ ഈ ചോദ്യം ഉയർന്നുതുടങ്ങിയിരുന്നു. ഒരേസമയം കൗതുകവും അതേസമയം ഉദ്വേഗവും ജനിപ്പിക്കുന്ന ഒരു സംഭവമായി മനുഷ്യരുടെ ഈ നഷ്ടപ്പെട്ട വാൽ നിലകൊണ്ടു.

ഭൂമിയിലെ ജീവികളിൽ വാലുകൾക്ക് പല ഉപയോഗങ്ങളാണ്. അവരുടെ ചലനത്തിൽ ബാലൻസ് കൊണ്ടുവരാൻ വാലുകൾ സഹായിക്കുന്നു. സാമൂഹികമായ ആശയവിനിമയത്തിൽ അങ്ങോട്ടുമിങ്ങോട്ടും സിഗ്നലുകൾ കൈമാറാനും മൃഗങ്ങളുടെ ശരീരതാപനില നിയന്ത്രിച്ചുനിർത്താനും വാലുകൾ സഹായകമാണ്. മനുഷ്യരെപ്പോലെ ആൾക്കുരങ്ങുകൾക്കും വാലുകളില്ല.

എന്നാൽ മനുഷ്യരുടെ വാൽനഷ്ടം സംബന്ധിച്ച് കൗതുകകരമായ പഠനങ്ങളുമായി വന്നിരിക്കുകയാണ് ന്യൂയോർക്ക് സർവകലാശാലയിലെ ഗവേഷകർ. ടിബിഎക്‌സ് ടി എന്ന ജീനിലുണ്ടായ മാറ്റമാണ് മനുഷ്യരെ വാലില്ലാജീവികളാക്കിയതെന്നാണ് പുതിയ കണ്ടെത്തൽ. ദശലക്ഷക്കണക്കിന് വർഷങ്ങൾ മുൻപ് ജനിതകവ്യവസ്ഥയുടെ ഒരു ചെറിയ ഘടകമായ എഎൽയുവൈ ടിബിഎക്‌സ്ടി ജീനിലേക്ക് ബന്ധിപ്പിക്കപ്പെട്ടതാണ് ഇതിനു കാരണമായത്. എലികളിൽ ഇതു പരീക്ഷിച്ച ശാസ്ത്രജ്ഞർ പഠനത്തിനു തെളിവ് കണ്ടെത്തി.

2.5 കോടി വർഷം മുൻപുള്ള മനുഷ്യപൂർവികരിലാണത്രേ വാലുകൾ അപ്രത്യക്ഷമായി തുടങ്ങിയത്. രണ്ടുകാലുകളിൽ നിവർന്നു നടക്കാൻ തുടങ്ങിയതും കാടുകളിൽ നിന്നു പുതിയ വ്യത്യസ്ത വാസമേഖലകൾ മനുഷ്യർ കണ്ടെത്തിയതും വാലുകളുടെ പ്രസക്തി ഇല്ലാതെയാക്കി. കൂടുതൽ മെച്ചപ്പെട്ട ചലനശേഷി മനുഷ്യർക്ക് ഈ വഴി കിട്ടി. എന്നാൽ വാലില്ലാത്തതു മൂലം ചില ആരോഗ്യപ്രശ്‌നങ്ങളും മനുഷ്യർക്കുണ്ടായെന്ന് ഗവേഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com