ADVERTISEMENT

രത്‌നക്കല്ലുകളുടെ കൂട്ടത്തിൽ ഏറ്റവും വിലയേറിയ ഒന്നാണ് വജ്രം എന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. വെള്ള പളുങ്ക് പോലെ വെട്ടി തിളങ്ങുന്ന വജ്രം ഏതൊരു ആഭരണപ്രേമിയുടെയും പ്രിയപ്പെട്ട രത്‌നങ്ങളിൽ ഒന്നാണ്. എന്നാൽ സ്വതവേ കണ്ടിട്ടുള്ള വെള്ള വജ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇളം റോസ് നിറത്തിലുള്ള വജ്രം കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതാണ്‌ ലുലോ റോസ് എന്ന് വിളിക്കപ്പെടുന്ന അത്യപൂർവ പിങ്ക് വജ്രം. 2022 ലാണ് ലുലോ റോസ് ഖനനം ചെയ്യപ്പെടുന്നത്. അതോടെ, അപൂർവമായ പിങ്ക് വജ്രം പ്രകൃതിയിൽ നിന്നും മനുഷ്യനിലേക്ക് എത്തിച്ചേർന്നു. 

2022  ൽ  അംഗോളയിലെ ഖനിയില്‍ നിന്നുമാണ് പിങ്ക് നിറത്തിലുള്ള അപൂർവ വജ്രം കണ്ടെത്തിയത്. മൂന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്ത ഏറ്റവും വലിപ്പമേറിയ പിങ്ക് വജ്രം ആയിരുന്നു ലുലോ റോസ് എന്ന് പേര് നൽകപ്പെട്ട ആ വജ്രം. ഓസ്‌ട്രേലിയന്‍ സൈറ്റ് ഓപറേറ്റര്‍ കണ്ടെത്തിയ ലുലോ റോസ്  വജ്രം 170 കാരറ്റാണുള്ളത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്നതാണിത് എന്ന് കണ്ടെത്തിയ നിമിഷം തന്നെ മനസ്സിലായിരുന്നു. പിന്നീടാണ് വജ്രത്തിന്റെ കാഠിന്യം, ഗുണം, കാലപ്പഴക്കം എന്നിവ പരിഗണിച്ച് ശരിയായ വില നിർണയിച്ചത്.

അങ്കോളയിലെ വജ്രസമ്പന്നമായ ലുലോ ഖനിയില്‍ നിന്നും കണ്ടെത്തിയതിനാലാണ് പിങ്ക് വജ്രത്തിന് ലുലോ റോസ് എന്ന് പേര് നൽകിയത്.അന്താരാഷ്ട്രവിപണിയില്‍ വജ്രം ലേലത്തിനെത്തിക്കായിരുന്നു കണ്ടെത്തിയ ഉടൻ തീരുമാനമെടുത്തത്. പിന്നീട് നടന്ന പഠനത്തിൽ  ഇതുവരെ കണ്ടെത്തിയ പിങ്ക് വജ്രങ്ങളില്‍ ഏറ്റവും വലിപ്പമേറിയതാണെന്ന് ലുകാപ ഡയമണ്ട് കമ്പനി വ്യക്തമാക്കിയിരുന്നു. ലുലോ റോസിനെ ചെത്തി മിനുക്കിയെടുത്താല്‍ മാത്രമേ കൃത്യമായ വില കണക്കാക്കാന്‍ സാധിക്കൂയെന്ന് വ്യക്തമാക്കിയ കമ്പനി സമാനമായ രത്‌നം 2017 ല്‍ ഹോങ് കോങ്ങില്‍ നടന്ന ലേലത്തില്‍ 71.2 മില്യണ്‍ യുഎസ് ഡോളര്‍ (5,68,99,83,600 രൂപ) തുകയ്ക്കാണ് വിൽപന നടന്നതെന്ന് വ്യക്തമാക്കിയിരുന്നു.

പിങ്ക്സ്റ്റാർ എന്ന പ്രസ്തുത രത്നത്തിന്  59.6 കാരറ്റ് മൂല്യമാണ് ഉണ്ടായിരുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ച വജ്രമായിരുന്നു പിങ്ക് സ്റ്റാര്‍.എന്നാൽ പിങ്ക് സ്റ്റാറിനെക്കാൾ മൂല്യമേറിയ  170 കാരറ്റ് പിങ്ക് വജ്രമാണ് ലുലോ ഖനിയിൽ നിന്ന് ലഭിച്ചത്.34 ഗ്രാം ആയിരുന്നു രത്നത്തിന്റെ തൂക്കം. ലുലോ ഖനിയിൽ നിന്ന് കണ്ടെത്തിയ അഞ്ചാമത്തെ ഏറ്റവും വലിയ വജ്രമാണ് ലുലോ റോസ്. മാത്രമല്ല, അവിടെ നിന്നും ലഭിച്ച നൂറു കാരറ്റിലധികം വരുന്ന 27ാമത്തെ രാതനവും ലുലോ റോസ് ആയിരുന്നു. 

2016 ൽ 404 കാരറ്റ് വജ്രം ലുലോ ഖനിയിൽ നിന്ന് കണ്ടെത്തിയിരുന്നു. 1.6 കോടി യു.എസ് ഡോളറിനാണ് അന്നത് വിറ്റു പോയത്. 2017 ൽ 59.6 കാരറ്റ് പിങ്ക് വജ്രത്തിന് 7.12 കോടി യു.എസ്. ഡോളർ ലഭിച്ചിരുന്നു. എന്നാൽ 2022 ൽ ലുലോ റോസ് കണ്ടെത്തുന്നത് വരെ ഏറ്റവും വലിയ പിങ്ക് വജ്രം ഇന്ത്യയിൽ നിന്ന് കണ്ടെത്തിയ ദാരിയ ഐ നൂർ ആയിരുന്നു. എന്നാൽ പിന്നീട് ലേലത്തിൽ ഈ രത്നത്തിനു എന്ത് സംഭവിച്ചു എന്നത് വ്യക്തമല്ല. കുള്ളിനൻ ഉൾപ്പെടെയുള്ള അപൂർവമായ പല രത്‌നങ്ങളും ഇത്തരത്തിൽ ഖനനം ചെയ്തെടുത്തവയാണ്. അമൂല്യമായ വസ്തുക്കൾ എന്നും പ്രകൃതിയിൽ ഒളിച്ചിരിക്കുകയായിരിക്കും . മനുഷ്യൻ അവനു ആവശ്യമായത് കണ്ടെത്തുന്നു.

English Summary:

Unveiling the Lulo Rose: The Largest Pink Diamond Found in 300 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com