ഈ മൊബൈൽ ആപ് പാമ്പിനെ പിടിക്കും!; ‘സർപ്പ ആപ്പ്’ ഇൻസ്റ്റാൾ ചെയ്യാൻ നിർദേശം
![idukki news idukki news](https://img-mm.manoramaonline.com/content/dam/mm/mo/district-news/idukki/images/2021/4/10/idukki-sarpa-app-snake-awareness-rescue-and-protection-app.jpg?w=1120&h=583)
Mail This Article
മറയൂർ∙ വേനൽ കടുത്തതോടെ വീട്ടിലും പരിസരങ്ങളിലും പാമ്പുകൾ എത്താൻ സാധ്യത കൂടി. പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സമീപത്തുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ‘സർപ്പ ആപ്പ്’ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യണമെന്ന് വനം വകുപ്പ്.
പാമ്പുകളെ കാണുകയാണെങ്കിൽ ഫോട്ടോ എടുത്ത് ഈ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്താൽ സമീപത്തുള്ള അംഗീകൃത റെസ്‌ക്യു ടീമിന് ഈ മെസേജ് ലഭിക്കുകയും ഉടൻ അവർ സ്ഥലത്ത് വന്നു പാമ്പിനെ പിടിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.
ഒരു മണിക്കൂറിനുള്ളിൽ റെസ്‌ക്യു ടീം നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് മെസേജ് എത്തും. അംഗീകരിക്കപ്പെട്ട പാമ്പു പിടിത്തക്കാർ അതാതു മേഖലയിലെ 25 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ ചുറ്റളവിൽ പാമ്പ് പിടിക്കാനെത്തണം.