ADVERTISEMENT

ഇരിട്ടി ∙ പട്ടാപ്പകൽ ബാങ്കിലെത്തിയ മൂർഖൻ പാമ്പ് ഇടപാടുകാരെയും ജീവനക്കാരെയും ഭീതിയുടെ മുൾമുനയിലാക്കി. 1 മണിക്കൂറോളം ബാങ്കിന്റെ പ്രവർത്തനം സ്തംഭിച്ചു. പഴയ ബസ് സ്റ്റാൻഡിന് സമീപം സ്ഥിതി ചെയ്യുന്ന പഞ്ചാബ് നാഷനൽ ബാങ്കിന്റെ ശാഖയിലാണ് ഇന്നലെ പകൽ 10.45 ഓടെ മൂർഖൻ പാമ്പ് എത്തിയത്. 2 –ാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിലേക്ക് കോണിപ്പടി വഴി പാമ്പ് കയറുന്നത് ബാങ്കിലെത്തിയ ഇടപാടുകാരനാണ് ആദ്യം കണ്ടത്.

ബാങ്കിൽ കയറിയ പാമ്പ് മുറിയിലെ ഒരു മൂലയിൽ നിലയുറപ്പിച്ചു. ഇടയ്ക്ക് പത്തി വിടർത്തി ആളുകളെ ഭയപ്പെടുത്തി. വിവരമറിഞ്ഞ് ആളുകൾ കൂടി. വനം വകുപ്പിന്റെ താൽക്കാലിക ജീവനക്കാരൻ കൂടിയായ മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട് എത്തി പാമ്പിനെ പിടികൂടിയതോടെയാണ് ആശങ്ക ഒഴിവായത്. പിന്നീട് പാമ്പിനെ ഉൾവനത്തിൽ വിട്ടയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com