ADVERTISEMENT

പുനലൂർ ∙ റെയിൽ പാളങ്ങൾക്കിടയിൽ പാറക്കല്ലുകൾ ഇട്ട് സിഗ്നലിങ് സംവിധാനം തടസ്സപ്പെടുത്തിയതോടെ ട്രെയിൻ വഴിയിൽ കുടുങ്ങിയ സംഭവത്തിൽ രണ്ടു വിദ്യാർഥികളെ റെയിൽവേ പൊലീസ് പിടികൂടി. പ്രായപൂർത്തി ആകാത്തവരായതിനാൽ ഇവർക്ക് താക്കീതു നൽകി വിട്ടയച്ചു. പാളങ്ങളുടെ ഇടയിൽ കല്ലുകൾ ഇട്ടതിനാൽ മധുരയിൽ നിന്ന് എത്തിയ ഗുരുവായൂർ എക്സ്പ്രസിന് സിഗ്നൽ കിട്ടി സ്റ്റേഷനിലേക്ക് കയറാനാകാതെ 10 മിനിറ്റോളം കാത്തുകിടക്കേണ്ടി വന്നു. രാത്രി വീണ്ടും ഇതേ സംഭവം ആവർത്തിച്ചു.

ചെങ്കോട്ടയിൽ നിന്നു പുനലൂരിലേക്ക് വന്ന റെയിൽവേ എൻജിനാണ് ഈ ഭാഗത്ത് എത്തിയപ്പോൾ സിഗ്നൽ കിട്ടാതെ കുടുങ്ങിയത്. അരമണിക്കൂറിന് ശേഷം സിഗ്നൽ പുനഃസ്ഥാപിച്ചു. 6 മാസം മുൻപ് കുട്ടികൾ ഇതേ നിലയിൽ ഈ ഭാഗത്ത് കല്ലിട്ടു ട്രെയിൻ തടസ്സപ്പെടുത്തിയിരുന്നു. റെയിൽവേ പൊലീസ് എസ്എച്ച്ഒ വി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണു കുട്ടികളെ കണ്ടെത്തിയത്. എഎസ്ഐ രാജഗോപാൽ, സിപിഓ ദീപു, ഇന്റലിജിൻസ് സിപിഒ അഭിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com