കോഴിക്കോട് കടപ്പുറത്ത് ജീവനോടെ മത്തിക്കൂട്ടം കരയ്ക്കടിയുന്ന പ്രതിഭാസം തുടരുന്നു
Mail This Article
×
കോഴിക്കോട്∙ കോന്നാട് കടപ്പുറത്ത് ജീവനോടെ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞതിനു പിന്നാലെ ഭട്ട് റോഡ് കടപ്പുറത്തും മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മത്തി കൂട്ടത്തോടെ തീരത്ത് അടിഞ്ഞത്. നാട്ടുകാരും യാത്രക്കാരും ഉൾപ്പെടെയുള്ളവർ കവറുകളുമായി എത്തി പിടയ്ക്കുന്ന മത്തി ശേഖരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് മത്തികൾ കോന്നാട് കടപ്പുറത്ത് അടിഞ്ഞത്.
അന്തരീക്ഷ താപനിലയിലുണ്ടായ വ്യത്യാസമാണ് മത്തി ജീവനോടെ കരയ്ക്കടിയാൻ കാരണമാകുന്നത്. കോന്നാട് കടപ്പുറത്ത് മത്തി ചാകരയെന്നറിഞ്ഞ് കുട്ടികളടക്കം നിരവധിപ്പേര്‍ മീന്‍വാരാനെത്തിയിരുന്നു. കാലി കവറുമായി വന്നവര്‍ കവർ നിറയെ മീനുമായാണ് മടങ്ങിയത്.
English Summary:
For the second time in a week, thousands of live sardines have been found washed ashore on a beach in Kozhikode, Kerala. Locals rushed to Bhatt Road beach to collect the struggling fish, mirroring a similar event that occurred at Koonath beach just days earlier. Experts believe fluctuating atmospheric temperatures may be disorienting the fish, leading to these unusual events.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.