ബ്രേക് ഔട്ട് ഫെലോഷിപ് നേടി പ്രിയേന്ദു
Mail This Article
×
കൊല്ലങ്കോട് (പാലക്കാട്) ∙ ഇന്റർനാഷനൽ മാത്തമാറ്റിക്കൽ യൂണിയന്റെ ബ്രേക്ഔട്ട് ഫെലോഷിപ് പാലക്കാട് പെരുവെമ്പ് സ്വദേശി കെ.എസ്.പ്രിയേന്ദുവിനു ലഭിച്ചു. കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിൽ പിഎച്ച്ഡി വിദ്യാർഥിയാണ്.
8366 ഡോളർ (ഏകദേശം 6.96 ലക്ഷം രൂപ) വീതം മൂന്നു വർഷത്തേക്കു ലഭിക്കും. വികസ്വര രാജ്യങ്ങളിൽനിന്നുള്ള 3 ഗവേഷക വിദ്യാർഥികൾക്കാണ് ഓരോ വർഷവും ഫെലോഷിപ് ലഭിക്കുന്നത്.
പെരുവെമ്പ് ശശി നിവാസിൽ കെ.ജി.ശശികുമാറിന്റെയും ബി.സംഗീതയുടെയും മകളാണ് പ്രിയേന്ദു. ഭർത്താവ്: മന്ദത്തുകാവ് ശ്രീകൃഷ്ണ നിവാസിൽ ആർ.ഗോപീകൃഷ്ണൻ.
Content Summary:
KS Priyendu wins prestigious International Mathematical Union Fellowship
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.