ADVERTISEMENT

അടിമാലി ∙ കലാരംഗത്ത് തൊട്ടതെല്ലാം തിലകക്കുറിയാക്കി വിദ്യാർഥികൾക്കിടയിൽ വേറിട്ട വ്യക്തിത്വത്തിന് ഉടമയായി മാറുകയാണ് എസ്എൻഡിപി ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥി മാധവ് കൃഷ്ണ. 2 വർഷം മുൻപ് ഉജ്വല ബാല്യം പുരസ്കാരം ലഭിച്ച മാധവ് നാലാം വയസ്സിലാണ് ചിത്രരചനയിലൂടെ കലാരംഗത്തേക്ക് കടന്നുവന്നത്. ഇതിനു പിന്നാലെ മ്യൂറൽ വർക്ക്, സാമൂഹികപ്രവർത്തനം, നൃത്തം, സിനിമ തുടങ്ങിയ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച് പ്രശസ്തിയിലേക്ക് ഉയരുകയാണ് പതിനഞ്ചുകാരനായ മാധവ്.

6 സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ച മാധവിനു സിനിമകളിൽ ഭേദപ്പെട്ട വേഷം ലഭിച്ചിരുന്നു. 24ന് തിയറ്ററുകളിൽ എത്തുന്ന ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന സിനിമയിൽ വിജയ് യേശുദാസ്, ശ്വേത മേനോൻ എന്നിവർക്കൊപ്പം മാധവ് അഭിനയിക്കുന്നുണ്ട്. കോട്ടയം ളാക്കാട്ടൂർ എംജിഎം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ചിന്മയി നായരാണ് സംവിധായിക. 

മാധവിന്റെ സഹോദരനും അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയുമായ ജെ.അനൈ കൃഷ്ണയ്ക്ക് (11) ഇത്തവണത്തെ ഉജ്വല ബാല്യം പുരസ്കാരം ലഭിച്ചിരുന്നു. അടിമാലി തോട്ടത്തിൽ ജയൻ – മഞ്ജു (അടിമാലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക) ദമ്പതികളുടെ മക്കളാണ്.

English Summary:

From Painting to Acting: The Inspiring Journey of Madhav Krishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com