ADVERTISEMENT

എടപ്പാൾ ∙ അകക്കണ്ണിന്റെ കാഴ്ചയിൽ പഠനം നടത്തിയ സഹോദരങ്ങൾ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചു. കണ്ടനകം കാലടി വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ‘രോഹിണിയിൽ’ ബാബുവിന്റെയും ഭാര്യ ചിത്രയുടെയും ചിരകാല അഭിലാഷമാണ് മക്കൾ കൃഷ്ണയിലൂടെയും കിഷോറിലൂടെയും സഫലമായത്. 

കാലടി ജിയുപി സ്കൂൾ അധ്യാപികയായ മാതാവ് ചിത്രയ്ക്ക് ഇരുവരെയും അധ്യാപകരാക്കണമെന്നായിരുന്നു ആഗ്രഹം. അതിനാൽ കൃഷ്ണ ഡിഗ്രിക്കു ശേഷവും കിഷോർ പ്ലസ്ടുവിന് ശേഷവും ആനക്കര ഡയറ്റിൽ ടിടിസിക്ക് ചേർന്നു. 80 ശതമാനം കാഴ്ചപരിമിതിയുള്ള ഭിന്നശേഷി പട്ടികയിൽ ഉൾപ്പെട്ട ഇരുവർക്കും നിയമനം ലഭിച്ചിരുന്നില്ല.

സർക്കാർ സ്കൂളുകളിൽ മാത്രമാണ് ഇത്തരക്കാരെ നിയമിച്ചിരുന്നത്. ഇതിനെതിരെ നടത്തിയ നിയമനടപടികൾ ക്കൊടുവിൽ സുപ്രീംകോടതി വിധിയെ തുടർന്നാണ് എയ്ഡഡ് സ്കൂളുകളിലെ നിയമനത്തിൽ ഭിന്നശേഷി സംവരണം ഏർപ്പെടുത്തിയത്. ഇതോടെ ഇരുവർക്കും അധ്യാപകരായി ജോലിയിൽ പ്രവേശിക്കാനായി. കൃഷ്ണ മാസങ്ങൾക്കു മുൻപ് പാലക്കാട് ജില്ലയിലെ പട്ടാമ്പി കാരേക്കാട് എയുപി സ്കൂളിൽ അധ്യാപികയായി. കിഷോറിന് കഴിഞ്ഞ ദിവസം അയിരൂർ എയുപി സ്കൂളിലും ജോലി ലഭിച്ചു. ഇരുവരും ഇനി പുതുതലമുറയ്ക്ക് അറിവിന്റെ വെളിച്ചമേകും.

Content Summary:

Visually Impaired siblings Overcome Obstacles to Fulfill Teaching Dreams in Kandanakam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com