ഡോ. പ്രകാശ് ബാബുവിന് ഫുൾബ്രൈറ്റ് ഫെലോഷിപ്
Mail This Article
×
പെരിയ (കാസർകോട്) ∙ കേരള കേന്ദ്ര സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസി.പ്രഫസർ ഡോ. പ്രകാശ് ബാബു കോഡാലിക്ക് ഫുൾബ്രൈറ്റ് നെഹ്റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്.
യുഎസ്- ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷന്റേതാണ് (യുഎസ്ഐഇഎഫ്) ഫെലോഷിപ്. യുഎസ് ആഭ്യന്തര മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് ധനസഹായം നൽകുന്നത്. യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് കലിഫോർണിയ–സാൻഫ്രാൻസിസ്കോയിലെ സെന്റർ ഫോർ ടുബാക്കോ കൺട്രോൾ റിസർച് ആൻഡ് എജ്യുക്കേഷനിൽ അദ്ദേഹം ഒരു വർഷം ഗവേഷണം ചെയ്യും.
English Summary:
Kerala Professor Prakash Babu Kodali Awarded Prestigious Fulbright Nehru Fellowship for Tobacco Research in the US
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.