ADVERTISEMENT

എൻസിഇആർടിയുടെ ആഭിമുഖ്യത്തിൽ മൈസൂരു, അജ്‌മേർ, ഭോപാൽ, ഭുവനേശ്വർ, ഷില്ലോങ് എന്നീ പഠനകേന്ദ്രങ്ങളിൽ നടത്തുന്ന ഒരു വർഷത്തെ ‘ഡിപ്ലോമ കോഴ്‌സ് ഇൻ ഗൈഡൻസ് & കൗൺസലിങ്ങിലേക്ക് നവംബർ 3 വരെ അപേക്ഷിക്കാം. www.ncert.nic.in

വിദ്യാർഥികളിലെ മനഃസംഘർഷം, പഠന വൈമുഖ്യം, ആക്രമണപ്രവണത, ലഹരിമരുന്നുശീലം, പെരുമാറ്റപ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കാനുള്ള അധ്യാപകപരിശീലന പ്രോഗ്രാമാണിത്. ഓരോ കേന്ദ്രത്തിലും 50 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്.

കോഴ്സിനു 3 ഘട്ടങ്ങളുണ്ട്.
∙ 2024 ജനുവരി – ജൂൺ: വിദൂരശൈലിയിൽ നിയന്ത്രിത സ്വയംപഠനം
∙ ജൂലൈ – സെപ്റ്റംബർ: പഠനകേന്ദ്രത്തിൽ മുഖാമുഖരീതി
∙ ഒക്ടോബർ – ഡിസംബർ: സ്വദേശത്ത് ഇന്റേൺഷിപ്
പ്രായോഗികപ്രവർത്തനവും ഫീൽഡ് സന്ദർശനങ്ങളും കോഴ്സിന്റെ ഭാഗമായുണ്ട്. അധ്യാപകർ, ടീച്ചർ എജ്യുക്കേറ്റേഴ്‌സ്, വിദ്യാഭ്യാസ ഓഫിസർമാർ, ശാസ്‌ത്രീയപരിശീലനം കിട്ടിയിട്ടില്ലാത്ത ഗൈഡൻസ് പ്രവർത്തകർ എന്നിവർക്കെല്ലാം പ്രവേശനമുണ്ട്. സർവീസിലുള്ളവർ 3 മാസം ക്ലാസ്റൂം പഠനത്തിനെത്താമെന്ന് ഉറപ്പാക്കണം.


∙പ്രവേശനയോഗ്യത
∙ സർവീസിലുള്ള അധ്യാപകർ: ബിരുദവും അധ്യാപന ബിരുദവും
∙ ഇപ്പോൾ സർവീസിലില്ലാത്ത അധ്യാപകർ: ബിരുദവും അധ്യാപനബിരുദവും 2 വർഷത്തെ അധ്യാപക / അനുബന്ധ പരിചയവും
∙ സൈക്കോളജി / എജ്യുക്കേഷൻ / സോഷ്യൽ വർക് / ചൈൽഡ് ഡവലപ്മെന്റ് / സ്പെഷൽ എജ്യുക്കേഷൻ ഇവയൊന്നിലെ പിജി ബിരുദം. ഒരു വർഷത്തെ അധ്യാപക / അനുബന്ധ പരിചയമുള്ളവർക്കു മുൻഗണന.
പരീക്ഷ ഏതായാലും 50% മാർക്ക് വേണം; പട്ടികവിഭാഗക്കാർക്ക് 45%.


മറ്റു വ്യവസ്ഥകൾ
ഓൺലൈൻ അപേക്ഷയ്ക്കൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്-പകർപ്പുകളും വേണം. ഇവ ബന്ധപ്പെട്ട പഠനകേന്ദ്രത്തിലേക്ക് കേന്ദ്ര ഓഫിസ് അയച്ചുകൊടുക്കും. കേരളത്തിലേതടക്കമുള്ള ദക്ഷിണേന്ത്യക്കാരുടെ പഠനകേന്ദ്രം: Regional Institute of Education, Mysuru – 570006; ഫോൺ: 0821-2514095, dcgc@riemysore.ac.in.
പ്രാഥമിക സിലക്‌ഷനുള്ളവർ ഉപന്യാസരചനയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം.

കേന്ദ്ര സഹായമുള്ള സ്ഥാപനങ്ങൾ ഡപ്യൂട്ട് ചെയ്‌തെത്തുന്നവർക്ക് 19,500 രൂപ, സംസ്ഥാനസർക്കാർ സ്ഥാപനങ്ങൾ ഡപ്യൂട്ട് ചെയ്‌തെത്തുന്നവർക്ക് 6000 രൂപ, സ്വകാര്യ അപേക്ഷകർക്ക് 30,000 രൂപ എന്ന ക്രമത്തിലാണ് കോഴ്സ്ഫീ.
3 മാസത്തെ ഹോസ്റ്റൽതാമസത്തിനു ഭക്ഷണമടക്കം 36,000 രൂപയോളം നൽകണം.

Content Summary:

One Year Diploma in Counselling to Address Mental Health Issues in Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com