ADVERTISEMENT

ജയ്പുരിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിലെ (ഐഐസിഡി) വിവിധ ഡിസൈൻ പ്രോഗ്രാമുകളിലേക്കു ഡിസംബർ 28നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.iicd.ac.in.

പ്രോഗ്രാമുകൾ

എ) 4–വർഷ ബിഡിസ്: ഏതെങ്കിലും വിഷയങ്ങളെടുത്ത് പ്ലസ്ടു ജയിച്ചവർക്കാണ് പ്രവേശനം. 6 വിഭാഗങ്ങളിൽ സ്പെഷലൈസേഷൻ : സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ (തുകൽ, കടലാസ്, പ്രകൃതിയിലുള്ള നാരുകൾ, തുണി) / ഹാർ‍ഡ് മെറ്റീരിയൽ ഡിസൈൻ (ലോഹം, ശില, മരം, ചൂരൽ, മുള) / ഫയേഡ് മെറ്റീരിയൽ ഡിസൈൻ (പോഴ്സ്‌ലൈൻ, എർത്തൻവെയർ, സ്റ്റോൺവെയർ, ടെറാക്കോട്ട) / ഫാഷൻ ക്ലോത്തിങ് ഡിസൈൻ / ജ്വല്ലറി ഡിസൈൻ, ക്രാഫ്റ്റ്സ് കമ്യൂണിക്കേഷൻ (ഗ്രാഫിക്സ്, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി അനിമേഷൻ, സർഗാത്മക ഇലസ്ട്രേഷൻ). ആകെ 180 സീറ്റ്.

ബി) 2–വർഷ എംഡിസ്: ഡിസൈൻ / ആർക്കിടെക്ചർ ബിരുദം. സ്പെഷലൈസേഷനുകൾ ബിഡിസിന്റേതു തന്നെ – 90 സീറ്റ്

സി) 3–വർഷ എംവോക്: സ്പെഷലൈസേഷനുകൾ ബിഡിസിന്റേതു തന്നെ. ഡിസൈൻ–ഇതര (നോൺ–‍ഡിസൈൻ) വിഷയങ്ങളിലെ ബിരുദധാരികൾക്ക്. 90 സീറ്റ്

യോഗ്യതാപരീക്ഷയ്ക്കു തയാറെടുക്കുന്നവരെയും പ്രവേശനത്തിനു പരിഗണിക്കും; ക്ലാസുകൾ തുടങ്ങി 90 ദിവസത്തിനകമെങ്കിലും സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

സിലക്‌ഷൻ

കൊച്ചി അടക്കം 16 കേന്ദ്രങ്ങളിൽ 2024 ജനുവരി 7നു രാവിലെയും ഉച്ചകഴിഞ്ഞുമായി 2 മണിക്കൂർ വീതമുള്ള എഴ‌ുത്തുപരീക്ഷയിൽ ജനറൽ അവെയർനെസ്, ക്രിയേറ്റിവിറ്റി & പെർസപ്ഷൻ ടെസ്റ്റ് (35% മാർക്ക്), മെറ്റീരിയൽ, കളർ & കൺസെപ്ച്വൽ ടെസ്റ്റ് (45%) എന്നിങ്ങനെ 2 ഭാഗങ്ങളുണ്ട്. ജനുവരി 7നു തന്നെ പരീക്ഷ കഴിഞ്ഞ് 20% മാർക്കിന്റെ ഇന്റർവ്യൂ ഉണ്ട്. ഈ സമയത്ത് സ്വന്തം രചനകൾ കാണിക്കാം. ജനുവരി 12നു സിലക്‌ഷൻ ലിസ്റ്റിടും. ജനുവരി 31ന് അകം ഫീസടയ്ക്കണം.അപേക്ഷാഫീ 1750 രൂപ. എൻആർഐ 3500 രൂപ.

കഴിഞ്ഞ വർഷം പ്രവേശനം കിട്ടിയവരുടെ ഫീസ് നിരക്കുകളിങ്ങനെ : സെമസ്റ്റർ ട്യൂഷൻ ഫീ – 1,30,000 രൂപ. പ്രവേശന ഫീ – 8000 രൂപ. ഡിപ്പോസിറ്റും ഹോസ്റ്റൽ ഭക്ഷണവും അടക്കം ആദ്യ സെമസ്റ്ററിൽ ആകെ ഫീസ് 2,41,000 രൂപ. 

തുടർന്നുള്ള ഓരോ സെമസ്റ്ററിലും ഉദ്ദേശം 2,15,000 രൂപ. എല്ലാ പ്രോഗ്രാമുകൾക്കും ഫീസ് തുല്യം. എൻആർഐ വിഭാഗക്കാർക്ക് വിശേഷനിരക്ക്. 

Content Summary:

Explore the Exciting Design Programs at Indian Institute of Crafts and Design

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com