ADVERTISEMENT

സയൻസിന്റെ വിസ്മയങ്ങളിലേക്കു യുവജനങ്ങളെ ആകർഷിക്കുന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതിയാണ് ഇൻസ്പയർ (INSPIRE: Innovation in Science Pursuit for Inspired Research; www.online-inspire.gov.in). ഈ പദ്ധതിയുടെ ഘടകമായ ‘ഷീ’ (SHE: Scholarship for Higher Education) സ്കോളർഷിപ്പിനു നവംബർ 9 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. 12 ലെ പരീക്ഷയിൽ നേടിയ മാർക്കു നോക്കിയാണ് അർഹരെ തിരഞ്ഞെടുക്കുന്നത്.

∙ പഠനവിഷയങ്ങൾ

18 ശാസ്ത്രവിഷയങ്ങളിലെ ബാച്‌ലർ / മാസ്റ്റർ പഠനത്തിന് 12ലെ മാർക്ക് ആധാരമാക്കി സ്കോളർഷിപ് നൽകുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യാനിക് സയൻസസ്.

∙ അർഹത ആർക്കെല്ലാം?

ഇനിപ്പറയുന്ന വിഭാഗക്കാർക്കാണ് സ്കോളർഷിപ് നൽകുന്നത്.

എ) ഇന്ത്യയിലെ ഏതെങ്കിലും ഹയർ സെക്കൻഡറി ബോർഡിന്റെ 2023 ലെ 12–ാം ക്ലാസ് പരീക്ഷയിൽ മൊത്തം മാർക്കിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മുകളിലത്തെ ഒരു ശതമാനത്തിൽപെട്ടവർ. (അർഹതയെപ്പറ്റി ഏകദേശരൂപം കിട്ടാൻ 2022 ൽ ഓരോ ബോർഡിലെയും കട്ട്ഓഫ് മാർക്ക് എത്രയെന്നു നോക്കാം. ഇതു സൈറ്റിലെ  വിജ്ഞാപനത്തിലുണ്ട്. കേരളം– 98.08, സിബിഎസ്ഇ – 95.40, സിഐഎസ്‌സിഇ – 96.60)

അടിസ്ഥാന ശാസ്ത്രത്തിൽ ബിഎസ്‌സി, ബിഎസ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി /എംഎസ് പഠനത്തിൽ ഏർപ്പെടുകയും വേണം.

ബി) ജെഇഇ അഡ്വാൻസ്ഡ് / നീറ്റ് പരീക്ഷയിൽ ആദ്യ 10,000 റാങ്കിൽപെട്ടവർ. അടിസ്ഥാന ശാസ്ത്രത്തിൽ ബിഎസ്‌സി, ബിഎസ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി /എംഎസ് പഠനം ഇന്ത്യയിൽ നടത്തുകയും വേണം

സി) നാഷനൽ ടാലന്റ് സേർച് എക്സാമിനേഷൻ (NTSE) /ജഗദീഷ് ബോസ് നാഷനൽ സയൻസ് ടാലന്റ് സേർച് (JBNSTS) സ്കോളർമാർ, ഇന്റർനാഷനൽ ഒളിംപ്യാഡ് മെഡൽ ജേതാക്കൾ.  ഇവർ അടിസ്ഥാന ശാസ്ത്രത്തിൽ ബാച്‌ലർ /  മാസ്റ്റർ ബിരുദത്തിനു പഠിക്കുന്നവരായിരിക്കണം.

2023 ൽ 12 ജയിച്ചവരെ മാത്രമേ പരിഗണിക്കൂ. പ്രായം 17 – 22 വയസ്സ്.

∙ സഹായം എത്ര?

പ്രതിമാസം 5,000 രൂപ നിരക്കിൽ ആണ്ടിൽ 60,000 രൂപ. കൂടാതെ പ്രതിവർഷം 20,000 രൂപ മെന്റർഷിപ് ഗ്രാന്റുമുണ്ട്    www.online-inspire.gov.in എന്ന സൈറ്റിലൂടെ നിർദേശങ്ങൾ പാലിച്ച് അപേക്ഷിക്കാം. അപേക്ഷാരീതിയും സമർപ്പിക്കേണ്ട രേഖകളും സംബന്ധിച്ച വിവരങ്ങൾ സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. 

Content Summary:

Apply Now for the INSPIRE She Scholarship and Pursue Your Dream Science Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com