ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസർവകലാശാലകളിലൊന്നായ ഡൽഹി നാഷനൽ േലാ യൂണിവേഴ്‌സിറ്റിയിലെ 2024-25 പ്രവേശനത്തിന് 13 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.  National Law University Delhi, Sector-14, Dwarka, New Delhi-110078, ഫോൺ: 011-40787555, ailetsupport@nludelhi.ac.in, വെബ്: https://nationallawuniversitydelhi.in.

 പ്രോഗ്രാമുകൾ  

∙ 5–വർഷ ബിഎഎൽഎൽബി (ഓണേഴ്സ്): 110 സീറ്റ്. 45% എങ്കിലും മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 40% മതി. 2024 ൽ 12–ാം ക്ലാസ് പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

∙ ഒരുവർഷ എൽഎൽഎം: 80 സീറ്റ്. 50% എങ്കിലും മാർക്കോടെ എൽഎൽബി / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു 45% മതി. 2024 ൽ എൽഎൽബി ഫൈനൽ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

∙ പിഎച്ച്ഡി– നിയമം: 27 സീറ്റ്. 55% എങ്കിലും മാർക്കോടെ എൽഎൽഎം / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു 50% മതി.  

∙ പിഎച്ച്ഡി– സോഷ്യൽ സയൻസസ് (പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ക്രിമിനോളജി, ഇക്കണോമിക്സ്, ഇംഗ്ലിഷ്): 4 സീറ്റ്. 55% എങ്കിലും മാർക്കോടെ പ്രസക്ത സോഷ്യൽ സയൻസിലോ ഹ്യൂമാനിറ്റീസിലോ ബാച്‌ലർ, മാസ്റ്റർ ബിരുദങ്ങൾ നേടിയവർക്ക് അപേക്ഷിക്കാം. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു 50% മതി.  

സീറ്റുസംവരണമുണ്ട്. എൻആർഐ സ‌ീറ്റില്ല. ഓൺലൈൻ അപേക്ഷാഫീ 3500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1500 രൂപ. പട്ടികവിഭാഗത്തിലെ ബിപിഎൽ വിഭാഗം അപേക്ഷാഫീ അടയ്ക്കേണ്ട. പക്ഷേ ഇതിനു മാത്രം അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖ അപ്‌ലോഡ് ചെയ്യണം. മറ്റെല്ലാ രേഖകളും പ്രവേശനവേളയിൽ കാണിച്ചാൽ മതി.

എൻട്രൻസ് പരീക്ഷ (AILET– ഓൾ  ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്) ഡിസംബർ 10ന് രാവിലെ 11 മുതൽ 1 വരെ തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ചെന്നൈ അടക്കം 35 കേന്ദ്രങ്ങളിൽ ഒഎംആർ ശൈലിയിൽ ഓഫ്–ലൈനായി നടത്തും. തെറ്റിനു മാർക്കു കുറയ്ക്കും. പരീക്ഷയെഴുതാൻ പ്രായപരിധിയില്ല. യുജിസി നെറ്റ് ഉള്ളവരും പിഎച്ച്ഡിക്ക് ഈ പരീക്ഷയെഴുതണം. 24 ദേശീയ നിയമസർവകലാശാലകളിലെ പ്രവേശനത്തിനുള്ള ‘ക്ലാറ്റ്’, LSAT എന്നീ പരീക്ഷകൾ വഴി  ഈ സ്ഥാപനത്തിൽ പ്രവേശനമില്ല.

Content Summary :

Apply for 2024-25 Programs at National Law University Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com