ADVERTISEMENT

സമർഥരായ സയൻസ് / എൻജിനീയറിങ് വിദ്യാർഥികൾക്കു ബെംഗളൂരു ജവാഹർലാൽ നെഹ്റു സെന്ററിൽ ഗവേഷണത്തിന് അവസരം. Jawaharlal Nehru Centre for Advanced Scientific Research, Jakkur P.O., Bengaluru- 560064; ഇ–മെയിൽ: admissions@jncasr.ac.in, വെബ്: www.jncasr.ac.in.   14 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

ഗവേഷണ പ്രോഗ്രാമുകൾ 

∙ പിഎച്ച്ഡി / എംഎസ്‌ (എൻജി) / എംഎസ് (റിസർച്): എംഎസ്‌സി, ബിടെക്, എംടെക്, 4 വർഷ ബിഎസ്, ബിവിഎസ്‌സി, എംവിഎസ്‌സി, എംബിബിഎസ്, എംഡി യോഗ്യതയുള്ളവർക്ക് അവസരം. ഏറ്റവും ഉയർന്ന സർവകലാശാലാ പരീക്ഷയിൽ 55% എങ്കിലും മാർക്ക് വേണം. GATE/JEST/GPAT/UGC-JRF/CSIR-JRF/ DBT-JRF / ICMR-JRF / INSPIRE-JRF ഇവയിലൊരു യോഗ്യതയും വേണം.

∙ എംഎസ്‌സി കെമിസ്ട്രി: 2 വർഷം. 55% എങ്കിലും മാർക്കോടെ കെമിസ്ട്രി മുഖ്യവിഷയമായി ബിഎസ്‌സിയും JAM (വെബ്: https://jam.iitm.ac.in) യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം.  

∙ എംഎസ്‌സി ഇൻ ഇന്റർ–ഡിസിപ്ലിനറി ബയോ സയൻസസ്: കെമിസ്ട്രി ഉൾപ്പെട്ട ഏതെങ്കിലും ബയളോജിക്കൽ സയൻസ് ബാച്‌ലർ ബിരുദം 55% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. JAM അഥവാ തുല്യ പരീക്ഷയിൽ യോഗ്യതയും വേണം.

ഇന്റഗ്രേറ്റഡ് പിഎച്ച്ഡി  

എ) ഫിസിക്കൽ സയൻസ് (മെറ്റീരിയൽ സയൻസസിൽ സ്പെഷലൈസേഷൻ): ഏതെങ്കിലും സയൻസ് / എൻജിനീയറിങ് ശാഖയിൽ 55% എങ്കിലും മാർക്കോടെ ബാച്‌ലർ ബിരുദം. അക്കാദമിക മികവും ദേശീയതല പരീക്ഷയിലെ സ്കോറും നോക്കിയാണ് സിലക്‌ഷൻ

ബി) കെമിക്കൽ സയൻസ്: 55% എങ്കിലും മാർക്കോടെ കെമിസ്ട്രി മേജർ വിഷയമായ ബാച്‌ലർ ബിരുദം വേണം. പ്ലസ്ടു വരെയെങ്കിലും മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. JAM യോഗ്യതയും വേണം.

സി) ബയളോജിക്കൽ സയൻസ്: 55% എങ്കിലും മാർക്കോടെ ഫിസിക്കൽ, കെമിക്കൽ, ബയളോജിക്കൽ, ബയളോജിക്കൽ സയൻസ് (ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽ, വെറ്ററിനറി, അഗ്രികൾചറൽ സയൻസസ് ഉൾപ്പെടെ) ബാച്‌ലർ ബിരുദം / ബിടെക് അഥവാ തുല്യബിരുദം വേണം. 

ഫൈനൽ സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  കെമിസ്ട്രി, ബയോ സയൻസസ് പിജി ഒഴികെ എല്ലാ പ്രോഗ്രാമിനും സ്കോളർഷിപ്പുണ്ട്. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക.

Content Summary :

Integrated Ph.D. programs in Bengaluru: A pathway to excellence for ambitious graduates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com