ADVERTISEMENT

കരസേനയിൽ വിവിധ ഷോർട് സർവീസ് കമ്മിഷൻ അവസരങ്ങളിലേക്ക് വിജ്ഞാപനം വരുന്നു. ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സ്, ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സ് എന്നിവയിലേക്ക് ഡിസംബർ 20 മുതൽ ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലെ എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. 

എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീമിലേക്ക് ജനുവരി 8 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദവും നിർദിഷ്ട എൻസിസി യോഗ്യതയുമുള്ളവർക്കാണ് അവസരം. എസ്‌എസ്‌ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്.  ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്കു  ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും. വിജ്ഞാപനത്തിന്റെ വിവരങ്ങൾ മനോരമ തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും. 

Content Summary:

Join the Indian Army: Exciting Short Service Commission (Tech) Opportunities for Engineers Open for Application!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com