ADVERTISEMENT

ചോദ്യം: മകൾക്കു ഫുഡ് ടെക്നോളജി പഠിക്കാനാണ് താൽപര്യം. ബിഎസ്‌സി ഫുഡ് സയൻസാണോ ബിടെക് ഫുഡ് ടെക്നോളജിയാണോ നല്ലത് ?
സുജ

ഉത്തരം: ഭക്ഷ്യവസ്തുക്കളുടെ സംസ്കരണം, മൂല്യവർധന, പാക്കേജിങ്, വിപണനം തുടങ്ങിയ കാര്യങ്ങളാകും പൊതുവായി പഠിക്കാനുള്ളത്. ബിടെക്കിന് ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളിലും പരിശീലനം ലഭിക്കുമെന്നതിനാൽ തൊഴിൽസാധ്യതയും അതനുസരിച്ചു മെച്ചപ്പെട്ടതാകും.സയൻസ് പ്ലസ്ടുവാണ് ബിഎസ്‌സി ഫുഡ് സയൻസിനുള്ള അടിസ്ഥാന യോഗ്യത. സയൻസ് പ്ലസ്ടുവിനുശേഷം ജെഇഇ / കീം പോലുള്ള എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ വഴിയാണ് ബിടെക് പ്രവേശനം.

കേരളത്തിൽ കാർഷിക / ഫിഷറീസ് / വെറ്ററിനറി സർവകലാശാലകളിലും എൻജിനീയറിങ് കോളജുകളിലും ഫുഡ് ടെക്നോളജി, ഡെയറി ടെക്നോളജി എന്നിവയിൽ ബിടെക് പ്രോഗ്രാമുകളുണ്ട്. കേരള എൻജിനീയറിങ് എൻട്രൻസ്‌ വഴിയാണ് പ്രവേശനം. 

ഫുഡ് സയൻസ്, ഫുഡ് ടെക്നോളജി എന്നിവയിലെ ബിഎസ്‌സി / എംഎസ്‌സി പ്രോഗ്രാമുകൾ വിവിധ ആർട്സ് & സയൻസ് കോളജുകളിലുണ്ട്. ബിഎസ്‌സി ഫുഡ് സയൻസിനു ചേരുന്നവർ ഉപരിപഠനം കൂടി നടത്തുന്നതാകും നല്ലത്. കെമിസ്ട്രി, ബയോളജി, ബയോ ടെക്നോളജി തുടങ്ങി ഏതെങ്കിലും ശാസ്ത്ര വിഷയങ്ങളിൽ ബിരുദം നേടിയവർക്ക് എംഎസ്‌സി ഫുഡ് സയൻസിനു ചേരാനും അവസരമുണ്ട്.

Content Summary :

Explore the Path from BSc to BTech in Food Science & Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com