ADVERTISEMENT

‘പുണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ’ 4 സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിനു ഫെബ്രുവരി 4ന് രാവിലെ 11.30 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. എല്ലാം ഒരുവർഷ കോഴ്സുകളാണ്. 2023 ബാച്ചിലേക്കാണ് സിലക്‌ഷൻ. വെബ്: http://ftii.ac.in 

∙ ടിവി ഡയറക്‌ഷൻ 
∙ വിഡിയോ എഡിറ്റിങ് 
∙ ഇലക്ട്രോണിക് സിനിമറ്റോഗ്രഫി 
∙ സൗണ്ട് റിക്കോർഡിങ് & ടെലിവിഷൻ എൻജിനീയറിങ് 

ഓരോ കോഴ്സിനും 11 സീറ്റ്. എല്ലാ കോഴ്സുകൾക്കും എഐസിറ്റിഇ അംഗീകാരമുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദം / തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും. ഇവർ മാർച്ച് 10നകം മാർക്ക് ലിസ്റ്റ് ഹാജരാക്കണം. അപേക്ഷാഫീ 2,000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാരും എല്ലാ വിഭാഗങ്ങളിലെയും പെൺകുട്ടികളും 600 രൂപ അടച്ചാൽ മതി. 

https://forms.gle/qXctAxfXvkyyTSa59 എന്ന സൈറ്റിലൂടെ വേണം അപേക്ഷാ സമർപ്പണം. ഏതെങ്കിലും ഒരു കോഴ്സിലേക്കു മാത്രമേ അപേക്ഷിക്കാനാവൂ. ഓരോ കോഴ്സിനും ട്യൂഷൻ ഫീ 83,454 രൂപ, ഹോസ്റ്റൽ വാടക / ഡിപ്പോസിറ്റ് 55,792 രൂപ. ആകെ 1,39,246 രൂപ. വിശദാംശങ്ങൾ സൈറ്റിൽ. ചെന്നൈ, മുംബൈ, ഡൽഹി അടക്കം 7 കേന്ദ്രങ്ങളിൽ എഴുത്തുപരീക്ഷ ഫെബ്രുവരി 11നു രാവിലെ 10 മുതൽ 3 മണിക്കൂർ. കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല. 

ടെസ്റ്റിൽ 2 പേപ്പർ. ഒന്നാം പേപ്പറിൽ മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സിലക്ട് രീതികളിലെ ചോദ്യങ്ങൾക്ക് 20 മാർക്കു വീതം, 40 മാർക്ക്. രണ്ടാം പേപ്പറിൽ വിവരണരീതിക്ക് 60 മാർക്ക്. ആകെ 100 മാർക്ക് സിലക്‌ഷൻ രീതി എഴുത്തു പരീക്ഷയിൽ മികവുള്ളവർ പുണെയിൽ നടത്തുന്ന ഓറിയന്റേഷൻ, ഇന്റർവ്യൂ ഘട്ടങ്ങളും വിജയകരമായി കടക്കേണ്ടതുണ്ട്. ഇവ മൂന്നിലെയും പ്രകടനം വിലയിരുത്തി, 2:5:3 ക്രമത്തിൽ വെയിറ്റ് നൽകി, കേന്ദ്രമാനദണ്ഡ പ്രകാരമുള്ള സംവരണം പാലിച്ച് അന്തിമ ലിസ്റ്റ് തയാറാക്കും. സംശയപരിഹാരത്തിനു ഫോൺ: 020-25580011, tventrance.2023@ftii.ac.in.

Content Summary:

Launch Your Career in TV and Film: FTII's One-Year Certificate Courses Await Your Application

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com