ചെറിയ പാഠഭാഗമാണെങ്കിലും പിഎസ്സി പരീക്ഷയ്ക്ക് ഒരുപാടു ചോദ്യങ്ങൾ വരാൻ സാധ്യത; ശ്രദ്ധിച്ചു പഠിക്കാം പൊതുഭരണം
Mail This Article
പത്താം ക്ലാസിലെ പൊതു ഭരണമെന്ന പരീക്ഷാ പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഏതാനും ചോദ്യങ്ങളാണു താഴെ കൊടുക്കുന്നത്. ചെറിയ പാഠഭാഗമാണെങ്കിലും ഒരുപാടു ചോദ്യങ്ങൾ പരീക്ഷയ്ക്ക് ഇവിടെനിന്നും വന്നിട്ടുണ്ട്. ആദ്യം പാഠഭാഗം നന്നായി വായിക്കുക, അതിനുശേഷം ഈ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ശ്രമിക്കുക. പ്രസ്താവന രൂപത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പാഠഭാഗം അരിച്ചു പെറുക്കി തന്നെ വായിക്കേണ്ടതുണ്ട്.
1. വിവരാവകാശ അപേക്ഷയ്ക്കൊപ്പം പതിക്കേണ്ടത് എത്ര രൂപയുടെ സ്റ്റാംപ് ആണ് ?
A. 25 രൂപ
B. 20 രൂപ
C. 10 രൂപ
D.30 രൂപ
2. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ സ്വീകർത്താവ് എന്നറിയപ്പെടുന്നത്?
A. പബ്ലിക് റിലേഷൻ ഓഫിസർ
B. പബ്ലിക് ഇൻഫർമേഷൻ ഓഫിസർ
C. പ്രൊബേഷനറി ഓഫിസർ
D. വെൽഫെയർ ഓഫിസർ
3. ‘‘പൊതു ഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്’’ ഇത് ആരുടെ വാക്കുകൾ ?
A. അരിസ്റ്റോട്ടിൽ
B. എൻ ഗ്ലാഡൻ
C. പ്ലേറ്റോ
D. സോക്രട്ടീസ്
4.പൊതുഭരണം എന്ന ആശയവുമായി ബന്ധപ്പെടുന്നവ കണ്ടെത്തുക
1. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ നടപ്പാക്കുക
2.ഗവൺമെന്റിന്റെ നയങ്ങൾ നടപ്പാക്കുക
3.വികസന പദ്ധതികൾ നടപ്പാക്കുക
4.ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുക
A.1, 3, 4 എന്നിവ
B. 2, 4 എന്നിവ
C. 1, 2, 3 എന്നിവ
D . 1, 2, 3, 4 എന്നിവ
5. ‘നിങ്ങൾ എന്തെങ്കിലും ചെയ്യാൻ പോകുന്നതിനു മുൻപു നിങ്ങൾ കണ്ട ഏറ്റവും പാവപ്പെട്ട ഒരുവന്റെ മുഖം ഓർമിക്കുക ഞാനിപ്പോൾ ചെയ്യാൻ പോകുന്നതുകൊണ്ട് അയാൾക്ക് എന്തു പ്രയോജനമാണ് ഉണ്ടാകാൻ പോകുന്നത് എന്നു സ്വയം ചോദിക്കുക’– ആരുടെ വാക്കുകളാണ് ഇത് ?
A. ഗാന്ധിജി
B. നെഹ്റു
C. സുഭാഷ് ചന്ദ്രബോസ്
D. സർദാർ വല്ലഭ്ഭായ് പട്ടേൽ
6. അഖിലേന്ത്യാ സർവീസിനെ കുറിച്ച് ശരിയായ വാചകം ഏത് ?
1. ദേശീയ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നു
2. കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു
3. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഇന്ത്യൻ പൊലീസ് സർവീസ് എന്നിവ ഉദാഹരണം
A. 1,3 എന്നിവ
B. 2,3 എന്നിവ
C. 1,2,3 എന്നിവ
D. 1,2, എന്നിവ
∙ ഉത്തരങ്ങൾ:
1:C, 2:B, 3:B, 4:D, 5:A, 6:A