ADVERTISEMENT

സതേൺ‌ റെയിൽവേയിൽ 2860അപ്രന്റിസ് അവസരം. പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരം.  തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 415ഒഴിവുണ്ട്. 28 വരെ ഒാൺലൈനായി അപേക്ഷിക്കാം.

കാറ്റഗറി, വിഭാഗം: ഫ്രെഷർ കാറ്റഗറി 
∙  ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 
∙ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (റേഡിയോളജി, പതോളജി, കാർഡിയോളജി)
എക്സ് ഐടിഐ കാറ്റഗറി 
∙  ഫിറ്റർ, ടർണർ, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ 
∙ വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് ഡീസൽ, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറൽ)
∙  വയർമാൻ
∙ പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് 
∙  ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), അഡ്വാൻസ്ഡ് വെൽഡർ
∙ SSA (സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്)
 യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഐടിഐ സർട്ടിഫിക്കറ്റ് എൻസിവിടി/എസ്‌സിവിടി നൽകിയതാകണം. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്കു പത്താം ക്ലാസിൽ 50% മാർക്ക് വേണ്ട.
 ഡിപ്ലോമ/ബിരുദം/എൻജിനീയറിങ്/പോളിടെക്നിക്/ റെയിൽവേയിൽ അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ട. 
∙ പ്രായം: 15–24. അർഹർക്ക് ഇളവ്.
∙ സ്റ്റൈപൻഡ്: ചട്ടപ്രകാരം
∙ഫീസ്: 100+സർവീസ് ചാർജ്.  (പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/സ്ത്രീകൾക്കു ഫീസില്ല). 
∙ തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയുടെ അടിസ്ഥാനത്തിൽ. www.sr.indianrailways.gov.in

Content Summary:

Southern Railway Apprentice Recruitment 2023: Skill Up in Palakkad, Thiruvananthapuram, and Beyond

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com