ADVERTISEMENT

ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് യുകെ, കാനഡ എന്നീ രാജ്യങ്ങളിലും പ്രാക്ടിസ് ചെയ്യാൻ അവസരം ലഭിച്ചേക്കും. ഇരു രാജ്യങ്ങളിലെയും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇന്ത്യയിലും നമ്മുടെ രാജ്യത്തു നിന്നുള്ളവർക്ക് ഈ വിദേശരാജ്യങ്ങളിലും പ്രാക്ടിസ് ചെയ്യാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്രത്തിനു സമർപ്പിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പ്രസിഡന്റ് രഞ്ജിത് കുമാർ അഗർവാൾ പറഞ്ഞു.

ഇരു രാജ്യങ്ങളുമായി ചർച്ച തുടരുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായിട്ടാണ് ഈ നിർദേശമുള്ളത്. അതേസമയം, പരസ്പര അനുമതി വ്യവസ്ഥകളിൽ മാത്രമേ ഇതു നടപ്പാക്കുവെന്നും അഗർവാൾ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള 42,000 സിഎക്കാർ നിലവിൽ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയിൽ പ്രാക്ടിസ് ചെയ്യാൻ സാധിക്കില്ല. ഓസ്ട്രേലിയയുമായും സമാന കരാർ ആലോചിക്കുന്നുണ്ട്. അടുത്ത 20–25 വർഷത്തിനുള്ളിൽ രാജ്യത്തിനു 30 ലക്ഷം ചാർട്ടേഡ് അക്കൗണ്ടന്റുമാരെ വേണ്ടിവരുമെന്നും അദ്ദേഹം വിവരിച്ചു. നിലവിൽ 4 ലക്ഷത്തിലേറെപ്പേർ ഐസിഎഐ അംഗങ്ങളാണ്. 8.5 ലക്ഷം വിദ്യാർഥികളുമുണ്ട്.

English Summary:

ICAI Pushes for Cross-Border Opportunities: Indian CAs Eye Practice Rights in UK and Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com