ADVERTISEMENT

പ്ലസ് ടു ജയിച്ചവർക്ക് ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – റോഹ്തക്കി’ൽ 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരം. 2011 ൽ ഐഐഎം ഇൻഡോർ തുടങ്ങിയ പ്രോഗ്രാമിന്റെ ചുവടുപിടിച്ചാണ് ഈ പ്രോഗ്രാം രൂപപ്പെടുത്തിയത്. 10ലും 12ലും 60% എങ്കിലും മൊത്തം മാർക്കോടെ ജയിച്ചവർക്കാണ് പ്രവേശനം. 2024 ജൂൺ 30ന് 20 വയസ്സു കവിയരുത്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 55% മാർക് മതി; പ്രായത്തിൽ ഇളവില്ല. ഈ വർഷം 12ലെ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. ആകെ 165 സീറ്റ്. കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം സംവരണമുണ്ട്.
5 വർഷത്തിനു ശേഷം എംബിഎ ബിരുദം ലഭിക്കും. 3 വർഷം കഴിയുമ്പോൾ ഗ്രേഡ് പോയിന്റ് 5 എങ്കിലുമുള്ളവരെയാണ് എംബിഎയിലേക്കു കടത്തുക. 4 മുതൽ 5 വരെയുള്ളവർക്ക് ബിബിഎ നേടി പോരാം.

ഓൺലൈൻ അപേക്ഷ ഏപ്രിൽ 10 വരെ. അപേക്ഷാഫീ 4500 രൂപ. മേയ് 18നു നടത്തുന്ന 2 മണിക്കൂർ അഭിരുചിപരീക്ഷയും (IPM Aptitude Test), ജൂൺ രണ്ടാം വാരത്തിലെ ഇന്റർവ്യൂവും ആധാരമാക്കിയാണ് സിലക്‌ഷൻ. ഓഗസ്റ്റ് ആദ്യം ക്ലാസുകൾ തുടങ്ങും. ഹോസ്റ്റലിൽ താമസിക്കണം. അക്കാദമിക് ഫീ ആദ്യ 3 വർഷം ഉദ്ദേശം 6 ലക്ഷം രൂപ വീതം. 4, 5 വർഷങ്ങളിൽ അന്നത്തെ പിജിപി പ്രോഗ്രാം ഫീ. ഹോസ്റ്റൽച്ചെലവു പുറമേ. അപേക്ഷ ഉൾപ്പെടെ മുഴുവൻ വിവരങ്ങൾ വെബ് സൈറ്റിൽ. വിലാസം: Indian Institute of Management Rohtak– 124010 (Haryana), ഫോൺ: 01262-228555, ipmadmission@iimrohtak.ac.in, വെബ്: www.iimrohtak.ac.in.

പിഎച്ച്ഡി
6 വിഷയങ്ങളിൽ സ്പെഷലൈസേഷനോടെ പിഎച്ച്ഡി പ്രവേശനത്തിന് ഈ മാസം 29 വരെ അപേക്ഷ സ്വീകരിക്കും. പൂർണവിവരങ്ങൾക്കു വെബ്സൈറ്റ് നോക്കാം.

English Summary:

Join IIM Rohtak's 5-Year BBA+MBA Journey – Apply Before April 10th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com