ADVERTISEMENT

കമ്പനികൾ പലകാരണങ്ങളാൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കാറുണ്ട്. കാര്യക്ഷമതയില്ലായ്മ, ജോലി സ്ഥലത്തെ മോശം പെരുമാറ്റം എന്നിവയെല്ലാം ഇത്തരം നടപടികളെടുക്കുന്നതിനു കാരണമാകും. എന്നാൽ തികച്ചും വിചിത്രമായ കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ചൈനയിലെ ഒരു കമ്പനി ജീവനക്കാർക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുന്നത്. ജോലിയിൽ തുടരണമെങ്കിൽ ജീവനക്കാർ വിവാഹിതരായിരിക്കണെന്നാണ് കമ്പനി അറിയിച്ചത്. ജോലിയിൽ തുടരണമെങ്കിൽ വിവാഹം കഴിക്കണമെന്നാണ് ഷാൻഡോങ് പ്രവിശ്യയിലുള്ള കമ്പനിയുടെ മുന്നറിയിപ്പ്.

സെപ്റ്റംബറിനു ശേഷവും അവിവാഹിതരും വിവാഹമോചിതരുമായി തുടരുന്ന ആളുകളെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നാണ് കമ്പനിയുടെ മുന്നറിയിപ്പ്. ഷൺടിയാൻ കെമിക്കല്‍ ഗ്രൂപ്പ് കമ്പനി ലിമിറ്റഡാണ് ജീവനക്കാരായ 1200 പേര്‍ക്ക് ഇക്കാര്യം അറിയിച്ചുള്ള നോട്ടിസ് നല്‍കിയിരിക്കുന്നത്. നന്നായി ജോലി ചെയ്ത് മികച്ച രീതിയില്‍ കുടുംബ ജീവിതം നയിക്കണമെന്നും നോട്ടിസില്‍ ആവശ്യപ്പെ‌ടുന്നു.

28നും 58നും ഇടയിൽ പ്രായമുള്ള വിവാഹമോചിതരമായവരുൾപ്പെടെയുള്ള ജീവനക്കാർ സെപ്റ്റംബർ അവസാനിക്കുന്നതിനു മുൻപ് വിവാഹിതരായി ഒരുമിച്ചു താമസിക്കുന്നുവെന്ന് ഉറപ്പാക്കണം. ജൂണിനു മുൻപ് വിവാഹം നടത്താൻ ശ്രമിക്കാത്തപക്ഷം കമ്പനിക്കു വിശദീകരണം നൽകണം. സെപ്റ്റംബർ വരെ സമയം നീട്ടിനൽകും. സെപ്റ്റംബർ മാസത്തിനു ശേഷവും വിവാഹം നടന്നില്ലെങ്കിൽ ഒരു ദിവസം പോലും ജോലിയിൽ തുടരാന്‍ അനുവദിക്കില്ല. ജീവിതത്തിലെ പ്രധാന തീരുമാനമെടുക്കാൻ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനാണ് പുതിയ നീക്കമെന്നാണ് നോട്ടിസിൽ കമ്പനിയുടെ വിശദീകരണം.

English Summary:

Chinese Company Demands Employees Marry or Face Job Loss

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com