ബോൾഡ് ലുക്കിൽ എസ്തർ അനിൽ ; ഏറ്റെടുത്ത് ആരാധകർ

Mail This Article
കറുപ്പിൽ ഗ്ലാമറസ് ലുക്കിലുള്ള നടി എസ്തർ അനിലിന്റെ ചിത്രങ്ങളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പും ശ്രദ്ധേയമായി. "നിങ്ങൾക്ക് അറിയാമോ എന്താണ് ബുദ്ധിമുട്ടുള്ളതെന്ന്? ഒരു ഫുൾ ബർഗറും 4 ഹോട്ട് വിംഗ്‌സും കഴിച്ചത് എന്റെ അരക്കെട്ടിന്റെ ഭാഗം കവർന്നെടുക്കുന്നു"
ആരാധകരടക്കം ഒരുപാട് പേരാണ് ഫോട്ടോയ്ക്കു താഴെ കമന്റുമായി വരുന്നത്. ക്യാപ്ഷനെ പൂർണമായും അംഗീകരിക്കുന്ന തരത്തിലുള്ള കമന്റ്സുകളും കാണാം. ദൃശ്യം 3 ആണ് എസ്തറിന്റെ പുതിയ പ്രോജക്ട്. ‘ദൃശ്യം 3 അനൗൺസ് ചെയ്തു,പോയി അൻസിബയെ വിളിച്ചോണ്ട് വാ ’എന്നു തുടങ്ങി സിനിമയെ പറ്റിയുള്ള കമന്റുകളും ഉണ്ട്.
ദൃശ്യം സിനിമയിലൂടെ പ്രക്ഷകർക്ക് സുപരിചിതയായ താരമാണ് വയനാട്ടുകാരിയായ എസ്തർ അനിൽ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബാലതാരമായി സിനിമയിലെത്തിയ എസ്തർ ഇപ്പോൾ വിദേശത്ത് പഠിക്കുകയാണ്. ഗ്ലാമർ ഫോട്ടോഷൂട്ടുമായി എസ്തർ ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ഇത്തരം ഫോട്ടോഷൂട്ടുകളിലൂടെ കടുത്ത വിമർശനം നേരിടുമ്പോഴും ബോൾഡായി മുന്നോട്ടുപോകുകയാണ് താരം. എസ്തറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്.
പഠനത്തിന്റെ തിരക്കിലായതിനാൽ സെലക്ടീവായാണു ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിനു (എൽഎസ്‌ഇ) മുന്നിൽ നിന്നുള്ള ചിത്രം ഈയിടെ നടി പങ്കുവച്ചിരുന്നു. ഇത് ഏറെ ചർച്ചയുമായി. അവിടെ ഡവലപ്‌മെന്റൽ സ്റ്റഡീസിൽ ഉപരിപഠനം നടത്തുകയാണ് താരം.