ADVERTISEMENT

സൂപ്പർഹിറ്റായി കിയ സിറോസ്, ജനുവരി മൂന്നിന് ബുക്കിങ് ആരംഭിച്ച വാഹനത്തിന് ഇതുവരെ ലഭിച്ചത് 20163 ബുക്കിങ്ങുകൾ. പെട്രോൾ മോഡലിനാണ് 67 ശതമാനവും ബുക്കിങ്ങുകൾ ലഭിച്ചത്. ഡീസലിന് 33 ശതമാനം ബുക്കിങ് ലഭിച്ചു. ബുക്ക് ചെയ്തതിൽ 46 ശതമാനം ആളുകൾ ഉയർന്ന മോഡലുകളാണ് തിരഞ്ഞെടുത്തത്. നിറം വച്ച് നോക്കുകയാണെങ്കിൽ 32 ശതമാനം ആളുകൾ ഗ്ലേസിയർ വൈറ്റ് എന്ന നിറം തിരഞ്ഞെടുത്തപ്പോൾ 26 ശതമാനം ആളുകൾ അറോറ പേൾ ബ്ലാക്കും 20 ശതമാനം ആളുകൾ ഫ്രോസ്റ്റ് ബ്ല്യൂവും തിരഞ്ഞെടുത്തു. 

ഫെബ്രുവരി ആദ്യമാണ് കിയ ചെറു എസ്‍യുവി സിറോസിനെ പുറത്തിറക്കിയത്. 8.99 ലക്ഷം രൂപ മുതൽ 16.99 ലക്ഷം രൂപ വരെയാണ് വില. പതിനൊന്ന് മോഡലുകളിലായി എസ്‍യുവിയുടെ പെട്രോൾ മോഡലിന് 8.99 ലക്ഷം മുതൽ 13.29 ലക്ഷം വരെയും പെട്രോൾ ഡിസിടി ഓട്ടമാറ്റിക്കിന് 12.79 ലക്ഷം രൂപ മുതൽ 15.99 ലക്ഷം വരെയുമാണ് വില. ഡീസൽ മോഡലിന്റെ മാനുവലിന് 10.99 ലക്ഷം മുതൽ 14.29 ലക്ഷം വരെയും ഓട്ടമാറ്റിക്കിന് 16.99 ലക്ഷം രൂപയുമാണ് വില.

നാലു മീറ്ററിൽ താഴെയുള്ള എസ്‍യുവി വിഭാഗത്തിലാണ് പുതിയ എസ്‍യുവി മത്സരിക്കുക. തുടക്കത്തിൽ ഐസ് എൻജിനും പിന്നീട് ഇലക്ട്രിക് മോഡലും വിപണിയിലെത്തുമെന്നാണ് കിയ അറിയിക്കുന്നത്. ജനുവരി 3 മുതൽ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു.ഡിസൈൻകിയയുടെ ഇലക്ട്രിക് എസ്‍യുവി ഇവി9, ഇവി3 എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ. റിഇൻഫോഴ്സിഡ് കെ1 പ്ലാറ്റ്ഫോമിലാണ് നിർമാണം. എസ്‍യുവികൾക്ക് ചേർന്ന ബോക്സി ഡിസൈൻ. വെർട്ടിക്കൽ എൽഇഡി പ്രൊജക്റ്റർ ഹെഡ്‍ലാംപുമാണ് വാഹനത്തിന്. ടോൾ ബോയ് ഡിസൈനിലുള്ള വാഹനത്തിന് കറുത്ത എ,സി,ഡി പില്ലറുകളും നൽകിയിട്ടുണ്ട്. വ്യത്യസ്ത രൂപത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്. വീൽ ആർച്ചുകളിൽ പ്ലാസ്റ്റിക് ക്ലാഡിങ്ങും നൽകിയിരിക്കുന്നു. എൽ ആകൃതിയിലുള്ള ടെയിൽ ലാംപും മനോഹര പിൻഭാഗവുമുണ്ട്. പനോരമിങ് സൺറൂഫുമുണ്ട് വാഹനത്തിന്.

നീളം, വീതി

3995 എംഎം ആണ് സിറോസിന്റെ നീളം, വീതി 1800 എംഎം, ഉയരം 1655 എംഎം, വീൽബേസ് 2550 എംഎം എന്നിങ്ങനെയാണ്. സോണറ്റിനെക്കാൾ 55 എംഎം ഉയരവും 10 എംഎം വീതിയും 50 എംഎം വീൽബേസും കൂടുതലുണ്ട്. 465 ലീറ്ററാണ് ബൂട്ട് സ്പെയ്സ്.ഇന്റീരിയർ, ഫീച്ചറുകൾധാരാളം ഫീച്ചറുകളുമായിട്ടാണ് വാഹനം എത്തിയിരിക്കുന്നത്. ഡാഷ്ബോർഡിൽ 30 ഇഞ്ച് ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത് എന്നാണ് കിയ പറയുന്നത്. പിന്നിലു എസി വെന്റുകൾ, റിക്ലൈൻ ചെയ്യാവുന്ന പിൻ സീറ്റുകൾ. ഇന്റരീയറിൽ അംബിയന്റ് ലൈറ്റിങ് നൽകിയിരിക്കുന്നു. ഡൈനാമിക്ക് ഡോർ പാഡുകളാണ്. വ്യത്യസ്ത രൂപമുള്ള സ്റ്റൈലൻ ഗിയർനോബ്. വയര്‍ലെസ് ചാര്‍ജര്‍, ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍. പുതിയ സ്റ്റിയറിങ് വീലും മികച്ച സെന്റര്‍ കണ്‍സോളും റിയര്‍ എസി വെന്റുകളും റിക്ലൈനിങ് പിന്‍ സീറ്റുകളുമെല്ലാം സിറോസിന്റെ അധിക ഫീച്ചറുകളായി മാറുന്നു ലൈവൽ 2 എഡിഎഎസാണ് വാഹനത്തിൽ. 20 സുരക്ഷ ഫീച്ചറുകള്‍ അടിസ്ഥാന മോഡൽ മുതലുണ്ട്. ഹർമൻ കാർഡൻ പ്രീമിയം സൗണ്ട് സിസ്റ്റം, റിമോട്ട് വിന്റോ ഡൗൺ എന്നിവയുമുണ്ട്.

എൻജിൻ

പെട്രോൾ, ഡീസൽ മോഡലുകൾ ആദ്യവും പിന്നീട് ഇലക്ട്രിക് മോഡലും പുറത്തിറക്കുമെന്നാണ് കിയ അറിയിക്കുന്നത്. 1 ലീറ്റർ ടർബോ പെട്രോൾ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനുമുണ്ട് വാഹനത്തിന്. 120 എച്ച്പി കരുത്തും 172 എൻഎം ടോർക്കുമുണ്ട് പെട്രോൾ എൻജിൻ. 115 എച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട് ഡീസൽ എൻജിന്. പെട്രോൾ എൻജിന് ഏഴ് സ്പീഡ് ഡിസിടി, ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുകൾ. ഡീസൽ എൻജിന് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുകൾ നൽകിയിരിക്കുന്നു.

English Summary:

Kia Syros sales are booming with over 20,000 bookings since launch. The petrol model is significantly more popular, and higher-end trims are proving attractive to buyers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com