ADVERTISEMENT

ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസ്‌സി പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലെ 55 കാറ്റഗറികളിലായി 29 പരീക്ഷകളുണ്ട്. വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് (തിരുവനന്തപുരം), വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, ഗ്രൗണ്ട്‌വാട്ടർ വകുപ്പിൽ ട്രേസർ, വാട്ടർ അതോറിറ്റി ലാബ് അസിസ്റ്റന്റ്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക് (മെയിൻ പരീക്ഷ), സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സിൽ ആംബുലൻസ് അസിസ്റ്റന്റ് (മെയിൻ പരീക്ഷ) തുടങ്ങിയവയാണു പ്രധാനം. 

മേയ് 11 വരെ കൺഫർമേഷൻ നൽകാം.എൽഡി ക്ലാർക്ക് പരീക്ഷകൾ വിവിധ ജില്ലകളിലായി ജൂലൈ മുതൽ ഒക്ടോബർ വരെയാണ്. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ ജൂലൈ 27നു നടക്കും. 
മറ്റു ജില്ലകളിലെ പരീക്ഷ ഇങ്ങനെ (തീയതി പിന്നീട് പരീക്ഷാ കലണ്ടറിൽ പ്രസിദ്ധീകരിക്കും):
∙ ഓഗസ്റ്റ്: കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ, കാസർകോട് 
∙ സെപ്റ്റംബർ: ആലപ്പുഴ, പാലക്കാട്, കോട്ടയം, കോഴിക്കോട്
∙ഒക്ടോബർ: ഇടുക്കി, മലപ്പുറം, എറണാകുളം, വയനാട്. 14 ജില്ലകളിലെ തസ്തികമാറ്റം വഴിയുള്ള പരീക്ഷകളും ഒക്ടോബറിൽ നടത്തും.

English Summary:

PSC's July Exam Lineup for 14 Districts - From Tracer to Teacher Roles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com