ADVERTISEMENT

കേരളത്തിലെ പോളിടെക്നിക് കോളജുകളി ലെ 3 വർഷ എൻജിനീയറിങ് / ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലെ മുന്നാം സെമസ്റ്റർ (രണ്ടാം വർഷം) ക്ലാസിലേക്കു ലാറ്ററൽ എൻട്രി വഴി പ്രവേശനത്തിനു മേയ് 20 മുതൽ 31 വരെ അപേക്ഷ സ്വീകരിക്കും.  30നു മുൻപ് ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കണം. വെബ്സൈറ്റ്: www.polyadmission.org/let.

∙യോഗ്യത: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്ടു/ വിഎച്ച്എസ്ഇ ജയിച്ചിരിക്കണം. കെമിസ്ട്രിക്കു പകരം നിർദിഷ്ട 11 വിഷയങ്ങളിലൊന്നായാലും മതി. 50% മൊത്തം മാർക്കോടെ 2 വർഷ ഐടിഐ, കെജിസിഇ ജയിച്ചവർക്കും അപേക്ഷിക്കാം. പരീക്ഷ 2 ചാൻസിനകം ജയിച്ചിരിക്കണം.  മാർക് നോക്കിയാണ് സിലക്‌ഷൻ. എൻട്രൻസ് പരീക്ഷയില്ല. അപേക്ഷാഫീ 400 രൂപ. പട്ടികവിഭാഗക്കാർക്ക് 200 രൂപ.

table-mob

∙ജില്ലാടിസ്ഥാനത്തിലാണു സിലക്‌ഷൻ. എയ്ഡഡ്/ സ്വാശ്രയ മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് അ‍ഡ്മിഷൻ പോർട്ടലിലെ ‘Application to MANAGEMENT QUOTA seats’ ലിങ്കിലൂടെ പ്രത്യേകം അപേക്ഷിക്കുകയും ഹാർഡ് കോപ്പി അതതു സ്ഥാപനത്തിൽ നൽകുകയും വേണം.

∙തിരുവനന്തപുരം വനിതാ പോളി, കോഴിക്കോട്, കളമശേരി പോളി എന്നിവിടങ്ങളിൽ കേൾവി പരിമിതിയുള്ളവർക്കു പ്രത്യേക ബാച്ചുകളുണ്ട്. 

10% 
10% സീറ്റുകളിലേക്കാണു ലാറ്ററൽ എൻട്രി. പകുതി ഐടിഐ, കെജിസിഇ യോഗ്യതയുള്ളവർക്കാണ്. ബാക്കിയും ഒന്നാം വർഷ ക്ലാസിലെ ഒഴിവുകളും വിഎച്ച്എസ്ഇ, പ്ലസ്ടു,വിഭാഗക്കാർക്ക്. 

English Summary:

Kerala Polytechnics Welcome Lateral Entries: Apply for 2nd-Year Engineering Courses by 31st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com