ADVERTISEMENT

എന്താണ് ഓപ്പറേഷൻസ് റിസർച് ? ഈ മേഖലയിലെ പഠന, തൊഴിൽ അവസരങ്ങൾ വിശദീകരിക്കാമോ ?
ഷിബി


ബിസിനസ്, ആരോഗ്യം, ഫിനാൻസ്, മാനുഫാക്ചറിങ് തുടങ്ങിയ മേഖലകളിൽ വിഭവങ്ങളുടെ ശരിയായ ഉപയോഗവും വിതരണവും ഉറപ്പാക്കുക; വിൽപനയും ലാഭവും കൂട്ടുക, ചെലവും നഷ്ടസാധ്യതകളും കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ഗണിതശാസ്ത്ര രീതികൾ അവലംബിക്കുന്ന പഠനശാഖയാണ് ഓപ്പറേഷൻസ് റിസർച്.

സ്റ്റാറ്റിസ്റ്റിക്കൽ തത്വങ്ങൾ, മാത്തമാറ്റിക്കൽ മോഡലിങ്, സിമുലേഷൻ, ഒപ്റ്റിമൈസേഷൻ ടൂളുകൾ എന്നിവയെല്ലാം ഓപ്പറേഷൻസ് റിസർച്ചിൽ ഉപയോഗപ്പെടുത്തുന്നു. ബിസിനസ്, ഫിനാൻസ്, ഇക്കണോമിക്സ് തുടങ്ങിയ മേഖലകളിലെ പ്രക്രിയകളെ അനുകരിക്കുന്ന ഗണിതശാസ്ത്ര മാതൃക സൃഷ്ടിക്കുകയും അതുവഴി ഏറ്റവും മെച്ചപ്പെട്ട പരിഹാരങ്ങൾ കണ്ടെത്തുകയുമാണ് രീതി. അതിനു പ്രത്യേക സോഫ്റ്റ്‌വെയറുകളും പ്രയോജനപ്പെടുത്തുന്നു. ഓപ്പറേഷൻസ് റിസർച് മുഖ്യ വിഷയമായുള്ള ബിരുദ പ്രോഗ്രാമുകൾ ഇന്ത്യയിൽ പരിമിതമാണ്. മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻജിനീയറിങ്, കൊമേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ സിലബസിൽ ഈ വിഷയം ഉൾപ്പെടുത്താറുണ്ട്. മാത്‌സ് ഒരു വിഷയമായി സയൻസ് പ്ലസ് ടു പൂർത്തിയാക്കിയവർക്ക് ബിരുദതലത്തിലും സ്റ്റാറ്റിസ്റ്റിക്സ്, മാത്‌സ്, എൻജിനീയറിങ് എന്നിവയിലൊന്നിൽ ബിരുദമുള്ളവർക്ക് ബിരുദാനന്തര ബിരുദ തലത്തിലും ഓപ്പറേഷൻസ് റിസർച് പഠിക്കാൻ അവസരമുണ്ട്.

പ്രധാന സ്ഥാപനങ്ങൾ ചുവടെ:
∙ഐഐടി ബോംബെ: ബിടെക് ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് ഓപ്പറേഷൻസ് റിസർച്, എംഎസ്‌സി / എംടെക് ഓപ്പറേഷൻസ് റിസർച്
∙ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത: ക്വാളിറ്റി, റിലയബിലിറ്റി ആൻഡ് ഓപ്പറേഷൻസ് റിസർച്
∙ ഐഐടി ഡൽഹി: എംടെക് ഇൻഡസ്ട്രിയൽ എൻജിനീയറിങ്
∙ ഐഐടി ഖരഗ്പുർ: എംടെക് ഓപ്പറേഷൻസ് റിസർച് ആൻഡ് ഡേറ്റാ അനലിറ്റിക്സ്
∙ അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി: എംഎസ്‌സി ഓപ്പറേഷൻസ് റിസർച്
∙ ഡൽഹി യൂണിവേഴ്സിറ്റി: എംഎ / എംഎസ്‌സി ഓപ്പറേഷൻസ് റിസർച്
∙ അണ്ണാ യൂണിവേഴ്സിറ്റി: എംഇ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (ഓപ്പറേഷൻസ് റിസർച്)
∙ ഷഹീദ് സുഖ്ദേവ് കോളജ് ഓഫ് ബിസിനസ് സ്റ്റഡീസ്, ഡൽഹി: ബിഎസ്‌സി ഓപ്പറേഷൻസ് റിസർച്
ഗവേഷണശാലകൾ, പാൽ-അനുബന്ധ വ്യവസായങ്ങൾ, കാർഷിക കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, വൻകിട ആശുപത്രി ശൃംഖലകൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, മാനുഫാക്ചറിങ് സ്ഥാപനങ്ങൾ എന്നിവയിലെല്ലാം ഓപ്പറേഷൻസ് റിസർച് പ്രഫഷനലുകൾക്ക് അവസരമുണ്ട്.

English Summary:

Exploring the Boundless Potential of Operations Research Careers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com