പത്താം ക്ലാസ്, പ്ലസ്ടു, ഐടിഐ യോഗ്യതയുള്ളവരാണോ?; ബിഎസ്എഫിൽ 178 ഒഴിവുകൾ
Mail This Article
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ വിവിധ തസ്തികകളിലായി 162 ഒഴിവ്. വിമുക്തഭടർക്കായി 16 ഒഴിവുകൂടിയുണ്ട്. ബിഎസ്എഫ് വാട്ടർ വിങ്ങിൽ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗം നോൺ ഗസറ്റഡ് ഒഴിവുകളാണ്. നേരിട്ടുള്ള നിയമനം. ഈമാസം 30നകം അപേക്ഷിക്കണം. പത്താം ക്ലാസ്, പ്ലസ്ടു, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം.
∙ തസ്തികകൾ: സബ് ഇൻസ്പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്‌ഷോപ്), ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്‌ഷോപ് മെക്കാനിക്, ഇലക്ട്രിഷ്യൻ, എസി ടെക്നിഷ്യൻ, ഇലക്ട്രോണിക്സ്, വർക്‌ഷോപ് മെഷിനിസ്റ്റ്, കാർപെന്റർ, പ്ലമ്പർ), കോൺസ്റ്റബിൾ (ക്രൂ).
∙പ്രായം: എസ്ഐ തസ്തികയിൽ 22–28, മറ്റു തസ്തികകളിൽ 20–25.
∙ ശമ്പളം: എസ്ഐ തസ്തികയിൽ 35,400–1,12,400 രൂപ, ഹെഡ് കോൺസ്റ്റബിൾ: 25,000–81,100 രൂപ, കോൺസ്റ്റബിൾ 21,700–69,100 രൂപ.
യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://rectt.bsf.gov.in