ADVERTISEMENT

കേരള സർക്കാരിന്റെ കീഴിലുള്ള കൊല്ലം  ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ജൂൺ 15 മുതൽ അപേക്ഷിക്കാം. കേരളത്തിലുടനീളമുള്ള പഠിതാക്കൾക്കായി വിദൂര വിദ്യാഭ്യാസത്തിലൂന്നിയാണ് കോഴ്സുകൾ നടത്തുന്നത്. ഏറെ പുതുമയോടെയാണ് യുജിസി - ഡിഇബി അംഗീകാരത്തോടെ പ്രോഗ്രാമുകൾ യൂണിവേഴ്സിറ്റി ഓഫർ ചെയ്യുന്നത്. എല്ലാ കോഴ്സുകള്‍ക്കും യുജിസിയുടെ അംഗീകാരം ലഭിച്ചിട്ടുള്ളതിനാല്‍ ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളുടെയും അംഗീകാരം എല്ലാ കോഴ്സുകള്‍ക്കും ലഭിക്കും.

ബിഎ നാനോ എൻട്രപ്രനർഷിപ് പ്രോഗ്രാം സംരംഭകത്വത്തിനും സ്റ്റാർട്ടപ്പിനും പ്രോത്സാഹനം നൽകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. എല്ലാ പ്രോഗ്രാമുകൾക്കും നൈപുണ്യ വികസനത്തിനും പ്രായോഗിക പരിജ്ഞാനത്തിനും സർവകലാശാല പ്രാധാന്യം നൽകും.  വിദ്യാർഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ  23 ലേർണിങ് സപ്പോർട്ട് കേന്ദ്രങ്ങളുണ്ട്.  ലേർണിങ് സപ്പോർട്ട് കേന്ദ്രങ്ങളിൽ അവധി ദിവസങ്ങളിൽ വിദഗ്ധരായ അധ്യാപകര്‍ തയാറാക്കിയ പഠനപുസ്തകങ്ങള്‍ വഴിയുള്ള കോണ്‍ടാക്റ്റ് ക്ലാസ്സുകളാണ് നല്‍കുക. വെർച്വൽ ക്ലാസ്സുകളും ലൈവ് ഓൺലൈൻ ക്ലാസ്സുകളും ഉണ്ടാകും. എൽഡെസ്ക് ആപ് , ഫ്ലിപ്ബുക്ക്, റെക്കോർഡഡ് ക്ലാസുകൾ എന്നിവ സർവകലാശാലയുടെ പ്രത്യേകതകളാണ്. വ്യവസായശാലകളിലെ പരിശീലനം, പ്ലേസ്മെന്റ് എന്നിവയ്ക്കും സര്‍വകലാ ശാല അവസരമൊരുക്കുന്നു. 50 ഓളം പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലുണ്ട്.

16 ബിരുദ പ്രോഗ്രാമുകളും 12 ബിരുദാനന്തര പ്രോഗ്രാമുകളും ഈ അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റി നടത്തുന്നുണ്ട്. നാലു വർഷ കാലയളവിലുള്ള  ആറ് ഓണേഴ്‌സ്  പ്രോഗ്രാമുകളുണ്ട്. ബികോം (ഫിനാൻസ് & കോ-ഓപ്പറേഷൻ,ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്‌മന്റ്)), ബിബിഎ (HR, Marketing, ലോജിസ്റ്റിക് & സപ്ലൈ ചെയിൻ മാനേജ്‌മന്റ്), ബിഎ ഹിസ്റ്ററി, മലയാളം, സോഷ്യോളജി, ഇംഗ്ലിഷ് എന്നിവയിലാണ് ഓണേഴ്‌സ്  പ്രോഗ്രാമുള്ളത്. ഹിന്ദി,സംസ്‌കൃതം,അറബിക്, അഫ്സൽ ഉൽ ഉലമ, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, നാനോ എൻട്രപ്രനർഷിപ്, ഫിലോസഫി വിത്ത് സ്പെഷലൈസേഷൻ ഇൻ ശ്രീനാരായണ ഗുരു സ്റ്റഡീസ്, ഇക്കണോമിക്സ്, ബിസിഎ എന്നിവയിൽ യു ജി പ്രോഗ്രാമുകളുണ്ട്.

ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്‌കൃതം, അറബിക്,ഹിസ്റ്ററി, ഫിലോസഫി, ഇക്കണോമിക്സ്, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സയൻസ്, എന്നിവയിൽ എംഎ പ്രോഗ്രാമുകൾ, എംകോം എന്നിവയുണ്ട് . ഏതു പ്രായത്തിലുള്ളവർക്കും അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം പൂർത്തിയാക്കിയവർക്ക് ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം. ബിരുദം പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഇതിനു മിനിമം യോഗ്യത മാത്രം മതിയാകും. മറ്റ് സർവകലാശാലകളിലോ സ്ഥാപനങ്ങളിലൊ നിലവിൽ ഒരു കോഴ്സ് പഠിക്കു ന്നവർക്കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഒരു പ്രോഗ്രാമിന് ചേരുവാനും അവസരമുണ്ട്. ഓൺലൈൻ റജിസ്റ്റർ ചെയ്യുമ്പോൾ ഡ്യുവൽ ഡിഗ്രി ഓപ്ഷൻ എടുത്താൽ മതിയാകും.അപേക്ഷിക്കാൻ www.sgou.ac.in  വെബ്സൈറ്റ് സന്ദർശിക്കുക. ജൂൺ 15 മുതൽ ജൂലൈ 31 വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല ഹെല്പ് ഡസ്ക് നമ്പറുകളായ 0494 2966841,9188909901,9188909902,9188909903 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

English Summary:

Sree Narayanaguru Open University’s UG and PG Distance Learning Programs Start June 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com